പലപ്പോഴായി ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെന്നും അതില്‍ വിവാഹമോചനമായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയായതെന്നും വെളിപ്പെടുത്തി നടി ശ്രിന്ദ. എല്ലാത്തിനേയും അതിജീവിക്കാന്‍ കരുത്തായത് മകന്റെ സാമീപ്യമാണെന്നും ശ്രിന്ദ പറഞ്ഞു. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ശ്രിന്ദ ഇക്കാര്യം തുറന്നു പറഞ്ഞത്. ശ്രിന്ദയുടെ വാക്കുകളിങ്ങനെ..
‘വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പത്തൊന്‍പതാം വയസ്സിലായിരുന്നു വിവാഹം. നാല് വര്‍ഷത്തോളം കാത്തിരുന്നതിന് ശേഷമാണ് വിവാഹ മോചനത്തിലേക്കെത്തിയത്. അതുകൊണ്ടു തന്നെ ആ തിരിച്ചറിവോടു കൂടിയാണ് ഞാന്‍ അതിനെ കൈകാര്യം ചെയ്തത്.
ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. എന്തുസംഭവിക്കും എന്നറിയാന്‍ കാത്തിരുന്നു. അതു പക്ഷേ ബാധിക്കുന്നത് കുട്ടികളെയാണ്. ക്ഷമിക്കാനും മറക്കാനും പഠിച്ചു. എല്ലാവര്ക്കും അവരുടേതായ ഒരു സ്പേസ് ഉണ്ട്. അതിനെ ബഹുമാനിക്കണം.
അദ്ദേഹം ഇപ്പോള്‍ സന്തോഷവാനാണ്. ഞാനും എന്റെ മകനും അങ്ങനെ തന്നെ. ഞങ്ങള്‍ മകനെ പിടിച്ചു വയ്ക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും സന്തോഷത്തോടെയിരിക്കുന്നു. പരസ്പര ബഹുമാനം സൂക്ഷിക്കുന്നു.’
അര്ഹാന് എന്റെ ഭാഗം തന്നെയാണ്. ജീവിതം കൈവിട്ടു പോകുന്ന അവസരങ്ങളില്‍ ചേര്‍ത്തു പിടിച്ച ശക്തിയാണ് അര്ഹാന്. മകന് ജന്മം നല്കിയതായിരുന്നു ഏറ്റവും സന്തോഷകരമായ നിമിഷം.
കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എന്നിലെ സ്ത്രീ പൂര്‍ണതയിലേക്കെത്തിയത് അമ്മയായതിന് ശേഷമാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ശ്രിന്ദ പറഞ്ഞു.