ചേട്ടൻ വിനീത് വളരെ വിനയമുള്ള ആളാണ്. കാര്യങ്ങളൊക്കെ വളരെ സിംപിൾ ആയി അവതരിപ്പിക്കുന്നയാളാണ്. അല്ലാത്തപ്പോൾ വളരെ ഫോർമൽ ആയിട്ടായിരിക്കും സംസാരിക്കുന്നത്.
തിര എന്ന സിനിമ ചെയ്യുമ്പോൾ ഞാൻ ഒരു പടം ചെയ്യുന്നുണ്ട്, ധ്യാന്‍ നായകനാവാൻ പറ്റുമോയെന്ന് വളരെ ഫോർമൽ ആയിട്ട് വന്നാണ് പുള്ളി ചോദിച്ചത്.
ഞാൻ വീട്ടിൽ വെറുതെ ഇരിക്കുന്ന ആളാണ്. ആ എന്നോട് വരെ ഇത്രയും വിനയത്തോടെയാണ് പടത്തിൽ അഭിനയിക്കുമോയെന്നു ചോദിക്കുന്നത്.
ഈയിടെ എന്റെയൊരു സിനിമ പൊട്ടിപ്പൊളിഞ്ഞിരിക്കുകയായിരുന്നു. അപ്പോഴാണ് പുള്ളി എന്റെയടുത്ത് വന്ന് പറയുന്നത്, ഞാൻ ഒരു സിനിമ ചെയ്യാൻ പോകുന്നുണ്ടെന്ന്.
പൊട്ടിപ്പൊളിഞ്ഞ സംവിധായകൻ സൂപ്പർ സ്റ്റാറായ നമ്മളോട് ഡേറ്റ് ചോദിക്കാൻ വന്നതാണെന്നാണ് വേറെ ആരെങ്കിലും കണ്ടാൽ തോന്നൂ.
ഞാൻ ഒരു സിനിമ ചെയ്യാൻ പോകുവാണ്. ധ്യാന്‍ അതിൽ ഒന്ന് അഭിനയിക്കാൻ പറ്റുമോ? ഡേറ്റ് ഉണ്ടാകില്ലേ എന്നൊക്കെ എന്നോട് ചോദിച്ചു.
നമുക്കുതന്നെ തോന്നും നമ്മൾ എന്തോ വലിയൊരു സൂപ്പർ സ്റ്റാർ ആണെന്ന്. അതുപോലെയാണ് പുള്ളി വന്ന് ചോദിക്കുന്നത്. –ധ്യാൻ ശ്രീനിവാസൻ