ടെലിവിഷന്‍ അവതാരകയും റേഡിയോ ജോക്കിയുമാണ് ശ്രീരഞ്ജനി സുന്ദരം. സ്വന്തം യൂട്യൂബ് ചാനലിലൂടെ നിരവധി വീഡിയോകളാണ് താരം പങ്കിട്ടിട്ടുള്ളത്.
ഭര്‍ത്താവ് അമിത് ഒരു സിനിമാനടനാണ്. നിരവധി നടന്മാരെ അഭിമുഖം നടത്തിയിട്ടുള്ള ശ്രീരഞ്ജനി നടന് ജോണ്‍ വിജയ് ഒരു മോശം സ്വഭാവക്കാരന്‍ ആണെന്ന് വെളിപ്പെടുത്തിയിരുന്നു.
മോഹന്‍ലാലിന്റെ ലൂസിഫെര്‍ ഉള്‍പ്പെടെയുള്ള നിരവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനാണ് ജോണ്‍ വിജയ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന ചില പെണ്‍കുട്ടികള്‍ക്ക് താന്‍ വ്യക്തിപരമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്ന് താന്‍ നേരിട്ട അനുഭവം വിവരിച്ച് കൊണ്ട് ശ്രീരഞ്ജനി പറഞ്ഞു.
ഒരിക്കല്‍ ജോണ്‍ വിജയ് യുമായി ശ്രീരഞ്ജിനി അഭിമുഖം നടത്തിയിരുന്നു. അത് കഴിഞ്ഞു ഒരു മാസത്തിന് ശേഷം അര്‍ദ്ധരാത്രിയില്‍ നടന് ശ്രീരഞ്ജനിയെ ഫോണില്‍ വിളിച്ചു.
അഭിമുഖം സംപ്രേഷണം ചെയ്തതിനെ കുറിച്ച് അദ്ദേഹത്തെ അറിയിക്കാത്തതില്‍ അസ്വസ്ഥനാണെന്ന് പറഞ്ഞു. ഈ സമയം ശ്രീരഞ്ജനി പാതി ഉറക്കത്തിലായിരുന്നത് കൊണ്ട് അടുത്ത ദിവസം വിളിക്കാം എന്ന് അയാളോടു പറഞ്ഞു.
എന്നാല്‍ അയാള്‍ ഫോണ്‍ സെക്സില്‍ ഏര്‍പ്പെടാനുള്ള താല്പര്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ സംഭാഷണം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ശ്രീരഞ്ജിനി പറയുന്നു.
ഇക്കാര്യം അയാളുടെ ഭാര്യയോട് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഫോണ്‍ വയ്ക്കുകയും ചെയ്തു. അതിനു ശേഷം അയാളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇയാളുടെ ശല്യം കാരണം പല പെണ്‍കുട്ടികളും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലായെന്ന് ശ്രീരഞ്ജിനി പറയുന്നു.
പലരോടും ഇതിലും മോശമായിട്ടാണ് അദ്ദേഹം പെരുമാറിയിട്ടുള്ളത് എന്നാണു അറിയാനായത്. അതുകൊണ്ടു തന്നെ ഒരു തരത്തിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആരെയും താന്‍ പിന്തുണയ്ക്കില്ലെന്നും ശ്രീരഞ്ജനി പറഞ്ഞു.
മാധ്യമരംഗത്ത് അനുഭവപരിചയം നേടാന്‍ വേണ്ടി ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയെ സഹായിക്കാന്‍ തനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യം ഇതാണ് എന്നും ശ്രീരഞ്ജനി വ്യക്തമാക്കി.
മലേഷ്യയില്‍ വയ്ച്ച് കബാലി സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ജോണ്‍ വിജയ്യ്ക്കൊപ്പം സെല്‍ഫി എടുക്കാന്‍ വന്ന പെണ്‍കുട്ടികളോട് തമാശരൂപത്തിലും അല്ലാതെയും ചുംബനം ചോദിക്കുമായിരുന്നു എന്ന് അദ്ദേഹം നേരിട്ട് പറയുന്നത് താന്‍ കേട്ടിട്ടുണ്ട് എന്നും ശ്രീരഞ്ജനി പറയുന്നു.