തെന്നിന്ത്യൻ സിനിമകളിലെ കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി വെളിപ്പെടുത്തലുകൾ നടത്തി ശ്രദ്ധേയയായ നടിയാണ് ശ്രീറെഡ്ഡി. തെലുങ്കിലെയും തമിഴിലെയും നിരവധി പേർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച നടി ഇപ്പോൾ ഒരു പ്രമുഖ താരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
പക്ഷേ പതിവിനു വിപരീതമായി ഇത്തവണ നടന്റെ പേരു വെളിപ്പെടുത്താതെയാണ് ശ്രീറെഡ്ഡി ആരോപണങ്ങൾ ഉന്നയിക്കുന്നത്. നടികര്‍ സംഘത്തിലും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിലും അംഗമാണെന്നും പുറമെ മാന്യനാണെന്നുമാണ് ഈ താരത്തെപ്പറ്റി ശ്രീറെഡ്ഡി പറയുന്നത്.
സഹതാരങ്ങളായ നടിമാരെ പോലും വെറുതെ വിടാത്ത ഈ താരത്തെപ്പറ്റി അടുത്തു തന്നെ താൻ കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്നും ശ്രീ റെഡ്ഡി പ്രഖ്യാപിക്കുന്നു.