തെന്നിന്ത്യന്‍ താരം ശ്രീയ ശരണും വിന്‍ഡീസ് ക്രിക്കറ്റ് താരം ഡെയ്ന്‍ ബ്രാവോയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തയാണിപ്പോള്‍ സമുഹമാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ച. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മുംബൈ നഗരത്തിലെ പ്രസിദ്ധമായ ഒരു ഭക്ഷണശാലയില്‍ ഇരുവരും ഒന്നിച്ചെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് പപ്പരാസികള്‍ ആഘോഷിക്കുന്നത്. മണിക്കൂറുകളോളം ഹോട്ടലില്‍ ചെലവഴിച്ച ഇരുവരുടെയും ചിത്രങ്ങള്‍ ആളുകള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈക്ക് വേണ്ടി കളിക്കാനായി ബ്രാവോ മുമ്പ് തമിഴ് നാട്ടിലെത്തിയപ്പോഴാണ് ഇരുവരും പ്രണയത്തിലായതെന്നും പപ്പരാസികള്‍ കണ്ടെത്തിയിട്ടുണ്ട്. ബ്രാവോയുമായുള്ള ബന്ധത്തെച്ചൊല്ലി ശ്രീയയുടെ വീട്ടില്‍ കലഹം ഉണ്ടായി എന്നുവരെ ഇവര്‍ പറഞ്ഞു പരത്തിയിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് ശ്രീയ പറയുന്നത് ഇങ്ങനെയാണ്
ബ്രാവോ എന്റെ സുഹൃത്താണ്. ഭക്ഷണം കഴിക്കുന്നതിന് വേണ്ടിയാണ് ഹോട്ടലില്‍ ഒരുമിച്ചുപോയത്. എന്റെ വിവാഹം കഴിഞ്ഞിട്ടില്ല. ഞാന്‍ ഇപ്പോഴും ഒറ്റയ്ക്കാണ്. ഇപ്പോഴത്തെ ജീവിതത്തില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്- ശ്രിയ പറയുന്നു. ബ്രാവോയുടെ പ്രതികരണം ഇപ്രകാരം; പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് ഞാന്‍ മുംബൈയില്‍ എത്തിയത്. നാലു ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്. ശ്രീയക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതാണ്. എന്റെ നല്ലൊരു സുഹൃത്താണ് ശ്രീയ. ഞങ്ങള്‍ക്കിടയില്‍ മറ്റുബന്ധങ്ങളൊന്നുമില്ല- വിന്‍ഡീസ് താരം വ്യക്തമാക്കി. നേഹ ശര്‍മയുടെ മ്യൂസിക് ആല്‍ബമായ തുംബിന്‍2ന്റെ ചിത്രീകരണത്തിനു വേണ്ടിയാണ് ബ്രാവോ മൂംബൈയിലെത്തിയത്.