ആര്യയെ വിവാഹം കഴിക്കുക എന്നതായിരുന്നില്ല ലക്ഷ്യം! വിജയിയാവുന്ന പെണ്‍കുട്ടിയെ ആര്യ വിവാഹം കഴിക്കുമോ എന്നും അറിയില്ല; നടന്‍ ആര്യയുടെ വിവാദ റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് പിന്നിലെ ലക്ഷ്യം വെളിപ്പെടുത്തി പെണ്‍കുട്ടി

റിയാലിറ്റി ഷോ നടത്തി അതില്‍ വിജയിക്കുന്ന പെണ്‍കുട്ടിയെ ജീവിത പങ്കാളിയാക്കുന്നതിനായുള്ള നടന്‍ ആര്യയുടെ നീക്കം തുടക്കം മുതല്‍ തന്നെ വിവാദമായിരുന്നു. ലോകത്തെവിടെയെങ്കിലും കേട്ടുകേഴ്‌വിയുള്ള സംഭവമാണോ ഇതെന്നും സ്ത്രീകളെ അപമാനിക്കുകയാണ് ഈ ഷോയിലൂടെ ആര്യയും സംഘവും ചെയ്യുന്നതെന്നും പരാതി ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ റിയാലിറ്റി ഷോയില്‍ പങ്കെടുത്തുകൊണ്ടിരുന്നതും എന്നാല്‍ ഷോയില്‍ നിന്ന് ഔട്ടായതുമായ ഒരു പെണ്‍കുട്ടിയുടെ പ്രസ്താവന വിവാദമായിരിക്കുന്നു.

മലയാളിയായ ശ്രിയ സുരേന്ദ്രനാണ് പരിപാടിയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമോ എന്നറിയില്ലെന്നും താന്‍ എന്തായാലും അടുത്തൊന്നും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രശസ്തിക്ക് വേണ്ടി മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നുമുള്ള വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചാറ്റിനിടെയായായിരുന്നു ശ്രിയയുടെ തുറന്നുപറച്ചില്‍.

ആര്യ പരിപാടിയിലെ വിജയിയെ തന്നെ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നായിരുന്നു ശ്രിയയുടെ മറുപടി. തന്റെ വിവാഹത്തെക്കുറിച്ച് ശ്രിയക്ക് പറയാനുള്ളത് ഇതായിരുന്നു- ‘ഞാനിപ്പോള്‍ കല്യാണത്തെക്കുറിച്ച് ചിന്തിക്കുന്നില്ല അടുത്തൊന്നും കല്യാണം കഴിക്കാനുദ്ദേശിക്കുന്നുമില്ല’.

ആ പ്ലാറ്റ്ഫോം ഞാന്‍ നന്നായി ഉപയോഗിച്ചു. അല്ലാതെ എനിക്ക് ആര്യയുമായി ഒന്നും തന്നെയില്ല. എനിക്ക് എത്രയും പെട്ടെന്ന് കുറച്ച് സിനിമകള്‍ ചെയ്യണം. അതാണ് എന്റെ ഉദ്ദേശ്യം. വൈകിയാണ് അത് തിരിച്ചറിഞ്ഞത്. അത് എനിക്ക് മനസ്സിലാക്കിത്തന്ന ആളുകളോട് നന്ദിയുണ്ട്. അല്ലാതെ ആര്യയെ വിവാഹം കഴിക്കുക എന്നതൊന്നുമായിരുന്നില്ല എന്റെ ഉദ്ദേശം. കൂട്ടത്തില്‍ പലരുടെയും ആഗ്രഹം അതുതന്നെയായിരിക്കണം. ശ്രിയ പറയുന്നു.

 

 

Related posts