ദക്ഷിണേന്ത്യന്‍ താരറാണി ശ്രിയ ശരണ്‍ വിദേശിയായ ആന്ദ്രേയെ വിവാഹം കഴിച്ചത് കഴിഞ്ഞ ദിവസമാണ്. ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് നടി വിവാഹിതയായത്. വിവാഹശേഷം ഭര്‍ത്താവുമൊത്തുള്ള ചിത്രവും ശ്രിയ പുറത്തുവിട്ടു. നാലു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. മുംബൈ ബാന്ദ്രയിലെ ശ്രിയയുടെ വസതിയിലായിരുന്നു രഹസ്യ ചടങ്ങുകള്‍. വിവാഹം അതീവ രഹസ്യമായിരുന്നെങ്കിലും റിസപ്ഷന് ഗംഭീരമായിട്ടായിരുന്നു. വിവാഹ ശേഷം ആദ്യമായി ഇരുവരും പങ്കുവെച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായിരിക്കുകയാണ്.
ശ്രിയയും ഭര്‍ത്താവ് ആന്ദ്രെയും പരസ്പരം പുണര്‍ന്ന് നിന്ന് സ്വയം മറന്നു ചുംബിച്ചു നില്ക്കുന്ന ചിത്രമാണ് അവര്‍ ആരാധകര്‍ക്കായി സമര്‍പ്പിച്ചത്. ആന്ഡ്രെയുമായുള്ള പ്രണയം എന്നും രഹസ്യമായി സൂക്ഷിക്കാനായിരുന്നു ശ്രിയയ്ക്കിഷ്ടം. ഇരുവരും വിവാഹിതരായെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ പോലും. താരം അതിനോട് പ്രതികരിച്ചിരുന്നില്ല. വിവാഹശേഷവും സിനിമയില്‍ അഭിനയിക്കുമെന്നാണ് സൂചന.