തെന്നിന്ത്യൻ താരസുന്ദരി ശ്രീയ ശരണ്‍ വിവാഹിതയായതായി റിപ്പോർട്ടുകൾ. റഷ്യൻ സ്വദേശിയായ ആൻഡ്രേയ് കൊഷ്ചീവിനെയാണ് ശ്രീയ വിവാഹം ചെയ്തത്. മാർച്ച് പന്ത്രണ്ടിന് മുംബൈയിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സിനിമ രംഗത്തു നിന്നും മനോജ് ബാജ്പേയിയും ഭാര്യ ഷബാന ആസ്മിയും മാത്രമേ ചടങ്ങിൽ പങ്കെടുത്തിരുന്നുള്ളുവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വിവാഹ വാർത്തയെപ്പറ്റി ശ്രീയയുടെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.
കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന നരകാസുരൻ ആണ് ശ്രീയയുടെ റിലീസ് ചെയ്യാനുള്ള ചിത്രം. ഇന്ദ്രജിത്തും അരവിന്ദ് സ്വാമിയുമാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. മാത്രമല്ല തെലുങ്കിൽ ഗായത്രി, വീരഭോഗ വസന്ത രായലു എന്ന ചിത്രങ്ങളിലും ശ്രീയ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.