നടി ശ്രീയ ശരണിനോടു കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രവർത്തകന് ചോദിച്ച ചോദ്യവും അതിനു ശ്രീയ നൽകിയ മറുപടിയുമാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്തെ സംസാരവിഷയം. “”നിങ്ങൾക്ക് ഇപ്പോൾ 35 വയസ് കഴിഞ്ഞില്ലേ.. 30 വയസ് കഴിഞ്ഞാൽ നായികമാർക്ക് സിനിമയിൽ നിലനിൽപ്പില്ലല്ലോ. ഭാവിയിൽ സിനിമ അഭിനയിക്കുമോ?” എന്നായിരുന്നു ചോദ്യം. തീർച്ചയായും അഭിനയിക്കുമെന്നായിരുന്നു ശ്രീയയുടെ മറുപടി. എത്ര വയസായാലും ഞാൻ അഭിനയിച്ചുകൊണ്ടേയിരിക്കും.
“പ്രായത്തിലെന്തിരിക്കുന്നു, ഹോളിവുഡിലും ബോളിവുഡിലുമൊക്കെ 50, 60 കഴിഞ്ഞവർ പോലും മുഖ്യ കഥാപാത്രങ്ങളെ അഭിനയിച്ചുകൊണ്ടിരിക്കുന്നു. എന്തുകൊണ്ട് സൗത്ത് ഇന്ത്യയിൽ അതു സാധ്യമല്ല.”-ശ്രീയ പറയുന്നു.
എന്തൊക്കെ പറഞ്ഞാലും ശ്രീയയെ കണ്ടിട്ടുള്ളവർ ശ്രീയയുടെ ഈ മറുപടിയെ പ്രശംസിക്കുക തന്നെ ചെയ്യും.
കാരണം 35 വയസ് കഴിഞ്ഞിട്ടും ഹോട്ട് ആൻഡ് സെക്സി നായികയാണ് ഇന്നും ശ്രിയ. ചർമം കണ്ടാൽ പ്രായം തോന്നുകയേയില്ല! ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി നാല് ചിത്രങ്ങളുമായി തിരക്കിലാണ് നിലവിൽ ശ്രിയ ശരണ്. ഗായത്രി, വീര ഭോഗ വസന്ത രായലു എന്നിവയാണ് തെലുങ്ക് ചിത്രങ്ങൾ.
നരകാസുരൻ എന്ന തമിഴ് ചിത്രവും ടഡ്ക എന്ന ഹിന്ദി സിനിമയും ശ്രീയ ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒന്ന് രണ്ട് വർഷങ്ങൾ ശ്രീയാ ശരണിനു വളരെ മോശമായിരുന്നു. അത് പരിഹരിച്ച് നാല് ചിത്രങ്ങളുമായണ് ശ്രിയ 2018 തുടങ്ങിയത്.
തുടർന്നുള്ള വർഷങ്ങളിലും ഇങ്ങനെ തന്നെ അഭിനയിക്കുമെന്ന് ഒരു ചാനൽ അഭിമുഖത്തിൽ ശ്രീയ പറഞ്ഞു. തമിഴിൽ രജനികാന്തിന്റെ വരെ നായികയായി അഭിനയിച്ച ശ്രിയ തമിഴിനു പുറമെ തെലുങ്കിലും കന്നടയിലും ശ്രദ്ധ നേടിയിരുന്നു. വിരളിലെണ്ണാവുന്നത്ര ഹിന്ദി ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ച ശ്രിയ രണ്ട് മലയാളസിനിമയിലും എത്തിയിട്ടുണ്ട്. മലയാളത്തിൽ വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജ എന്ന ചിത്രത്തിലൂടെയാണ് ശ്രീയയുടെ മലയാളം അരങ്ങേറ്റം.
മമ്മൂട്ടിയും പൃഥ്വിരാജും കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ, പൃഥ്വിയുടെ നായികയായിട്ടാണ് ശ്രീയ വന്നത്. തുടർന്ന് കാസനോവ എന്ന മോഹൻലാൽ ചിത്രത്തിലും അഭിനയിച്ചു.