രജനികാന്ത് സാർ, ശങ്കർ സാർ എന്നിവർക്കൊപ്പമെല്ലാം എപ്പോൾ അഭിനയിക്കാൻ വിളിച്ചാലും സന്തോഷമാണ് എനിക്ക്. ശങ്കർ സാർ ശിവാജിയുടെ കഥ പറയാൻ വന്നപ്പോൾ നായകൻ ആരാണെന്ന് പറഞ്ഞിരുന്നില്ല.
കഥയെല്ലാം കേട്ട ശേഷം വാക്കുറപ്പിച്ച് ഞാൻ ചെന്നൈയിൽ പൂജയ്ക്കായി പോയി. അവിടെ ചെന്നപ്പോൾ രജനി സാറും വന്നിരുന്നു. അദ്ദേഹം ക്ഷണിക്കപ്പെട്ട സ്പെഷൽ ഗസ്റ്റായിരിക്കുമെന്നാണ് ഞാൻ കരുതിയത്.
എന്നാൽ ശങ്കർ സാർ അവിടെവച്ച് അനൗൺസ് ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ നായികയാണ് താൻ എന്നറിയുന്നത്. സന്തോഷം കൊണ്ടു തുള്ളിച്ചാടി. ആ സിനിമ അന്ന് തിയറ്ററിൽ പോയി കണ്ടതല്ലാതെ ഞാൻ പിന്നീട് കണ്ടിട്ടില്ല.
ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സിനിമ ലഭ്യമാകും എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. അന്നും ഇന്നും ശിവാജി സിനിമ സ്പെഷലാണ്.-ശ്രിയ ശരൺ