സിനിമയിലെന്നല്ല ഇന്ത്യയിൽ ഒരിടത്തും സ്ത്രീകൾ സുരക്ഷിതരല്ലെന്ന് നടി ശ്രുതിഹാസൻ. ഒരു അഭിമുഖത്തിലാണ് രാജ്യത്ത് സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ശ്രുതിഹാസൻ വ്യക്തമാക്കിയത്. ഇവിടെ ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരല്ല.
എന്നാൽ സിനിമ മേഖലയിൽ ആണ് ഇത് കൂടുതലെന്ന് ഞാൻ പറയില്ല. കാരണം ഈ മേഖലയിൽ വളർന്നവളാണ് ഞാൻ.
സിനിമാ ഇൻഡസ്ട്രി സ്നേഹവും ബഹുമാനവും നൽകിയാണ് എന്നെ സംരക്ഷിക്കുന്നത്. ഇത്രയും കാലത്തിനുള്ളിൽ നല്ല മനുഷ്യരെയും മോശം വ്യക്തികളെയും ഞാൻ ഇവിടെ കണ്ടിട്ടുണ്ട്. പക്ഷേ അത് സിനിമാമേഖലയുടെ കുഴപ്പമാണെന്ന് പറയുന്നില്ല. ഏത് മേഖലയിലായാലും ഇത് അങ്ങനെയാണ് ശ്രുതി പറഞ്ഞു.
അച്ഛൻ കമൽഹാസനൊപ്പം അഭിനയിക്കുന്ന സബാഷ് നായിഡു എന്ന ചിത്രമാണ് ശ്രുതിയുടെ റിലീസ് ചെയ്യാനുള്ള ചിത്രം.