മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന ചിത്രത്തിലൂടെ മറ്റൊരു തെന്നിന്ത്യൻ താരം കൂടി മലയാള സിനിമയിൽ എത്തുന്നു. മേഘ, ഡാർലിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിൽ ശ്രദ്ധേയായ ഗ്ലാമർ നായിക ശ്രുഷ്ടി ഡാങ്കെയാണ് മലയാളത്തിലെത്തുന്നത്. നിക്കി ഗൽറാണിക്ക് പകരക്കാരിയായാണ് ബിയോണ്ട് ബോർഡേഴ്സിൽ ശ്രുഷ്ടി എത്തുന്നത്.
മോഹൻലാൽ സാറിന്റെ സിനിമയായതിനാലാണ് താൻ 1971 ബിയോണ്ട് ബോർഡേഴ്സിൽ അഭിനയിക്കുന്നത് എന്നാണ് ശ്രുഷ്ടി ഡാങ്കെ പറഞ്ഞത്. മേജർ രവിയുടെ സംവിധാനവും നടിയെ ആകർഷിച്ചത്രെ. ഒരു തമിഴ് ഗ്രാമീണ പെണ്കുട്ടിയായിട്ടാണ് ശ്രുഷ്ടി ചിത്രത്തിലെത്തുന്നത്. അല്ലു അർജ്ജുന്റെ സഹോദരൻ, അല്ലു സരീഷിന്റെ നായികയുടെ വേഷമാണ്.
ഈ വേഷത്തിനായി ആദ്യം പരിഗണിച്ചത് നിക്കി ഗൽറാണിയെയായിരുന്നു. എന്നാൽ മറ്റ് ചിത്രങ്ങൾക്ക് നൽകിയ ഡേറ്റുമായി ക്ലാഷായത് കാരണമാണ് നിക്കി 1971 ബിയോണ്ട് ബോർഡേഴ്സ് ഉപേക്ഷിച്ചത്. തുടർന്ന് ശ്രുഷ്ടി ചിത്രത്തിലേക്കെത്തുകയായിരുന്നു.1971 ലെ ഇന്ത്യ പാക്ക് യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്