താരപുത്രിയായ ശ്രുതിയുടെ അരങ്ങേറ്റം ബോളിവുഡിലൂടെയായിരുന്നെങ്കിലും ശ്രുതിയെ ബിടൗണിൽ അധികം കണ്ടിട്ടില്ല. ഇതിന്റെ കാരണമായി താരം പറയുന്നത് അവിടത്തെ നിയമങ്ങളുമായി ചേർന്നു പോകാൻ സാധിക്കുന്നില്ല എന്നതാണ്. ബോളിവുഡിൽ നിറഞ്ഞു നിൽക്കണമെങ്കിൽ മുംബൈയിൽ എപ്പോഴുമുണ്ടാകണം. എന്നാൽ എനിക്കിഷ്ടം എപ്പോഴും കറങ്ങി നടക്കാനാണ്.ന്ധ ശ്രുതി പറയുന്നു.
2009ൽ ഇറങ്ങിയ ലക്ക് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ശ്രുതി ചലച്ചിത്ര ലോകത്തെത്തിയത്. ശേഷം 2011ൽ അനാഗനാഗ എന്ന തെലുങ്ക് ചിത്രത്തിലും ഏഴാം അറിവ് എന്ന തമിഴ് ചിത്രത്തിലും ശ്രുതി അഭിനയിച്ചു. രാമയ്യ വാസ്തവയ്യ, ഡി ഡേ, ഗബ്ബാർ ഈസ് ബാക്ക് എന്നിവയാണ് ശ്രുതി അഭിനയിച്ച മറ്റു ഹിന്ദി സിനിമകൾ. പക്ഷേ ശ്രുതി തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത് തെന്നിന്ത്യൻ സിനിമകളിലായിരുന്നു. ഇതേ ശ്രദ്ധ ഓരോ കഥാപാത്രത്തെ തെരഞ്ഞെടുക്കുന്നതിലും താരം പുലർത്തുന്നുണ്ട്.