‘ഇ​പ്പോ​ൾ പ​ശ്ചാ​ത്താ​പ​മോ ഹാംഗ്ഓ​വ​റോ ഇ​ല്ല’ മദ്യപാനം നിർത്തിയിട്ട് 8 വർഷമാകുന്നു; ശ്രുതി ഹാസൻ

ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ ഹാ​സ​ന്‍റെ മ​ക​ളാ​ണെ​ങ്കി​ലും താ​ര​പു​ത്രി​യു​ടേ​താ​യ ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ക​രി​യ​റി​ൽ സ്ഥാ​നം ക​ണ്ടെ​ത്തി​യ ന​ടി​യാ​ണ് ശ്രു​തി ഹാ​സ​ൻ. ന​ടി​യാ​യും ഗാ​യി​ക​യാ​യും തി​ള​ങ്ങു​ന്ന താ​ര​മാ​ണ് ശ്രു​തി​. സൂ​പ്പ​ർ​സ്റ്റാ​ർ സി​നി​മ​ക​ളി​ൽ നാ​യി​ക​യാ​യി വേ​ഷ​മി​ട്ട ശ്രു​തിക്കു ക​രി​യ​റി​ൽ ഉ​യ​ർ​ച്ച​ക​ൾ​ക്കൊ​പ്പം താ​ഴ്ച​ക​ളും വ​ന്നി​ട്ടു​ണ്ട്.

ഒ​രു ഘ‌​ട്ട​ത്തി​ൽ ശ്രു​തി സി​നി​മാ രം​ഗ​ത്ത് സ​ജീ​വ​മ​ല്ലാ​തെ​യു​മാ​യി. എ​ന്നാ​ലി​ന്ന് ശ്രു​തി​യു​ടെ സി​നി​മ​ക​ൾ തു​ട​രെ വ​രു​ന്നു​ണ്ട്. എ‌​ടുത്തുപറയത്തക്ക ഹിറ്റുക​ളൊ​ന്നും ന​ടി​ക്ക് അ​ടു​ത്ത കാ​ല​ത്ത് ഇ​ല്ല. അ​തേ​സ​മ​യം റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന സ​ലാ​ർ എ​ന്ന ചി​ത്ര​ത്തി​ൽ ശ്രു​തി​ക്കും ആ​രാ​ധ​ക​ർ​ക്കും വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ട്.

ഇ​പ്പോ​ഴി​താ താ​ൻ മ​ദ്യ​പാ​നം നി​ർ​ത്തി​യ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ശ്രു​തി ഹാ​സ​ൻ. എ​ട്ട് വ​ർ​ഷ​മാ​യി താ​ൻ മ​ദ്യ​പി​ക്കാ​റി​ല്ലെ​ന്ന് ശ്രു​തി തു​റ​ന്ന് പ​റ​ഞ്ഞു. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​ര​ത്തി​ന്‍റെ തു​റ​ന്ന് പ​റ​ച്ചി​ൽ. പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ളാ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ന​ടി. മു​മ്പ് പാ​ർ​ട്ടി​ക​ൾ ഇ​ഷ്ട​മാ​യി​രു​ന്നു.

പ​ക്ഷെ ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി മ​ദ്യ​പി​ക്കാ​റി​ല്ല. മ​ദ്യ​പി​ക്കാ​തെ പാ​ർ​ട്ടി​ക​ളി​ൽ ആ​ളു​ക​ളെ സ​ഹി​ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണ്. മ​ദ്യം ഒ​ഴി​വാ​ക്കി​യ​തോ​ടെ പ​ശ്ചാ​ത്താ​പ​മോ ഹാ​ംഗ്ഓ​വ​റോ ഇ​ല്ല. ഒ​രി​ക്ക​ലും മ​യ​ക്കുമ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. പ​ക്ഷെ മ​ദ്യം എ​ന്‍റെ ജീ​വി​ത​ത്തി​ലെ വ​ലി​യൊ​രു ഘ​ട​ക​മാ​യി​രു​ന്നു. ഒ​രു ഘ​ട്ട​ത്തി​ന് ശേ​ഷം മ​ദ്യ​പാ​നം എ​നി​ക്ക് ന​ല്ല​തൊ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി.

ഞാ​ൻ എ​പ്പോ​ഴും ഹാംഗ്ഓ​വ​റി​ലാ​യി​രു​ന്നു. എ​പ്പോ​ഴും സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മ​ദ്യ​പി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചു. സി​ഗ​ര​റ്റ് വ​ലി ഏ​റ്റ​വും മോ​ശ​മാ​ണ്. തു​ട​രെ​ത്തു​ട​രെ പാ​ർ​ട്ടി​ക​ൾ​ക്ക് ക്ഷ​ണി​ച്ച് എ​ന്‍റെ മ​ദ്യ​പാ​ന ശീ​ലം വ​ഷ​ളാ​ക്കി​യ​വ​രി​ൽ നി​ന്നു അ​ക​ലം പാ​ലി​ച്ചു. അ​ങ്ങ​നെ​യാ​ണ് ആ ​ശീ​ലം ഉ​പേ​ക്ഷി​ച്ച​ത്- ശ്രു​തി പ​റ​ഞ്ഞു.

Related posts

Leave a Comment