ശ്രു​തി​ഹാ​സ​നെ പി​ന്തു​ട​ർ​ന്ന് ശ​ല്യംചെ​യ്ത് ആ​രാ​ധ​ക​ൻ

ത​ന്നെ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്ത ആ​രാ​ധ​ക​നു നേ​രേ അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ച്ച് തെ​ന്നി​ന്ത്യ​ൻ താ​രം ശ്രു​തി ഹാ​സ​ൻ. മും​ബൈ​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ താ​ര​ത്തെ ആ​രാ​ധ​ക​ൻ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ത​ന്നെ പി​ന്തു​ട​രു​ന്ന വ്യ​ക്തി​ക്കെ​തി​രേ അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ക്കു​ന്ന ശ്രു​തി ഹാ​സ​നെ​യാ​ണ് വീഡി​യോ​യി​ൽ കാ​ണു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ ശ്രു​തി ആ​ദ്യം ആ​രാ​ധ​ക​ർ​ക്കൊ​പ്പം ഫോ​ട്ടോ എ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. കൂ​ടെ നി​ന്നു ഫോ​ട്ടോ എ​ടു​ത്ത ശേ​ഷ​വും ഇ​യാ​ൾ ന​ടി​യെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു.​ ആ​രാ​ണ് അ​യാ​ളെ​ന്ന് ശ്രു​തി ഹാ​സ​ൻ അവിടെയുള്ള ഫോട്ടോ​ഗ്രാ​ഫ​ര്‍​മാ​രോ​ടു തി​ര​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

എ​ന്തി​നാണ​യാ​ള്‍ ഇ​വി​ടെ നി​ല്‍​ക്കു​ന്ന​തെ​ന്നു താ​രം ചോ​ദി​ക്കു​ന്ന​തും കേ​ള്‍​ക്കാം. കാ​റി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ഴും അ​യാ​ള്‍ ന​ടി​യു​ടെ പു​റ​കെ ത​ന്നെ​യു​ണ്ട്. അ​വി​ടെ വ​ന്നും അ​യാ​ൾ ന​ടി​യോ​ട് സെ​ൽ​ഫി എ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്നു. എ​ന്നാ​ല്‍ എ​നി​ക്ക് താ​ങ്ക​ള്‍ ആ​രാ​ണെ​ന്ന് അ​റി​യി​ല്ല എ​ന്ന് മാ​ന്യ​മാ​യി ന​ടി പറയുന്നു.

മ​റ്റ് ആ​രാ​ധ​ക​രും ന​ടി​യെ പി​ന്തു​ണ​ച്ച് രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ശ​ല്യം ചെ​യ്ത ആ​രാ​ധ​ക​നോ​ട് അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ച്ച ന​ടി സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് അ​തി​വേ​ഗം കാ​റി​ന​ടു​ത്തേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തും വീഡി​യോ​യി​ൽ കാ​ണാം. ശ്രു​തി ഹാ​സ​നെ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്ത​യാ​ൾ​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​നം ഉ​യ​രു​ന്നു​ണ്ട്. സി​നി​മാ​താ​ര​ങ്ങ​ൾ​ക്കും സ്വ​കാ​ര്യ​ത​യു​ണ്ടെ​ന്നും അ​വ​രെ ഇ​ത്ത​ര​ത്തി​ൽ ശ​ല്യം ചെ​യ്യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു​മാ​ണ് അ​ഭി​പ്രാ​യം ഉ​യ​രു​ന്ന​ത്.

Related posts

Leave a Comment