പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തിട്ടുണ്ടെന്നും അത് തുറന്ന് പറയുന്നതില്‍ തനിക്കൊരു നാണക്കേടുമില്ലെന്നും നടി ശ്രുതി ഹസൻ. പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തതിന്റെ പേരില്‍ ധാരാളം വിമര്‍ശനങ്ങള്‍ കേട്ടയാളാണ് താരം.
എന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുക്കുന്ന ആളല്ല ഞാൻ. പക്ഷെ അവള് വളരെ മെലിഞ്ഞതാണ് അല്ലെങ്കില്‍ തടിച്ചതാണ് എന്നിങ്ങനെ പറയുന്നത് ഒഴിവാക്കണം.
ഈ രണ്ട് ചിത്രങ്ങളും മൂന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ എടുത്തതാണ്.
ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളോട് വര്‍ഷങ്ങളായി ഞാന്‍ മാനസികമായും ശാരീരികമായും പോരാടുകയാണ്. ആ വേദന ചെറുതല്ല.
ശാരീരിക മാറ്റവും ചെറുതല്ല, പക്ഷെ ഏറ്റവും എളുപ്പം എന്റെ ആ യാത്ര പങ്കുവയ്ക്കുകയെന്നതാണ്.
ഇതെന്റെ ജീവിതവും മുഖവുമാണെന്ന് ഞാന്‍ സന്തോഷത്തോടെ പറയുന്നു. ഞാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തിട്ടുണ്ട്.
ഇത് തുറന്നു പറയുന്നതില്‍ എനിക്ക് നാണക്കേടില്ല. അതിനെ ഞാന്‍ പ്രമോട്ട് ചെയ്തോ?. അതിന് ഞാന്‍ എതിരാണോ?. അല്ല, ഞാന്‍ തിരഞ്ഞെടുത്ത ജീവിതമാണിത്.
നമുക്ക് നമ്മളോടും മറ്റുള്ളവരോടും ചെയ്യാന്‍ കഴിയുന്ന നല്ലകാര്യം എന്തെന്നാല്‍ മാറ്റങ്ങള്‍ അംഗീകരിക്കുകയാണ്. ഞാന്‍ ഒരോ ദിവസവും കുറേക്കൂടി എന്നെ സ്നേഹിക്കാന്‍ പഠിക്കുന്നു.