സിനിമയില്‍ വന്ന ആദ്യ കാലത്ത് തനിക്ക് ഇരിക്കുവാന് കസേര പോലും തന്നിരുന്നില്ലെന്ന് നടി ശ്രുതിഹാസന്. ഹിന്ദി ഷോര്‍ട്ട്ഫിലിം ദേവിയുടെ പ്രചരണാര്‍ത്ഥം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
എന്റെ കുടുംബപേരും ഈര്‍ഷ്യയുള്ള മുഖവും കാരണം ആളുകളെ ഒരുകൈ അകലത്തില്‍ നിര്‍ത്തുവാന്‍ സാധിച്ചിട്ടുണ്ട്. സിനിമയില്‍ വന്ന സമയം കസേരയോ മറ്റെന്തെങ്കിലും സീറ്റോ ആരും വാഗ്ദാനം ചെയ്തിട്ടില്ല.
നടനാണ് എപ്പോഴും ആദ്യം സീറ്റ് നല്‍കുക. അയാള്‍ നല്ല മനുഷ്യനാണെങ്കില്‍ ഇല്ല, നിങ്ങള്‍ ആദ്യം ഇരുന്നോളു എന്ന് പറയും. എന്നാല്‍ ഇപ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ ഞാന്‍ നേരിടുന്നില്ല. ശ്രുതി പറഞ്ഞു.