ബംഗളൂരു: ബംഗളൂരുവിലെ മലയാളി മാധ്യമപ്രവര്‍ത്തകയുടെ മരണം ഭര്‍തൃപീഡനത്തെ തുടര്‍ന്നെന്ന് പോലീസ്.
റോയിട്ടേഴ്സിലെ ജീവനക്കാരി ശ്രുതിയെ ആണ് ബംഗളൂരുവിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ശ്രുതിയെ ഭര്‍ത്താവ് അനീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ശ്രുതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു.
ഓഫീസിലും പുറത്തും ശ്രുതിയെ അനീഷ് പിന്തുടര്ന്നു. മുറിക്കുള്ളില്‍ സിസിടിവി സ്ഥാപിച്ച് നിരീക്ഷിച്ചു. നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നും ബംഗളൂരു പോലീസ് പറഞ്ഞു.
കാസര്‍ഗോഡ് സ്വദേശിയാണ് ശ്രുതി. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി റോയിട്ടേഴ്സിൽ ശ്രുതി ജോലി ചെയ്ത് വരുകയായിരുന്നു.
ഐടി ജീവനക്കാരനായ ഭര്‍ത്താവ് അനീഷ് കോറോത്തിനൊപ്പമാണ് ബംഗളൂരു വൈറ്റ് ഫീല്‍ഡിലെ ഫ്ലാറ്റില്‍ കഴിഞ്ഞിരുന്നത്.
രണ്ട് ദിവസമായി ശ്രുതിയെ ഫോണില്‍ വിളിച്ച് കിട്ടാഞ്ഞതോടെ സഹോദരന് ഫ്ലാറ്റില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാല് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. കാസര്‍ഗോഡ് വിദ്യാനഗറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ചാലാ റോഡിലെ ശ്മശാനത്തില്‍ സംസ്കാരം നടത്തി.