സമൂഹ മാധ്യമങ്ങളില്‍ തന്റെയും മറ്റ് അഭിനേതാക്കളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു വെന്നാരോപിച്ച് നടി ശ്രുതി ഹരിഹരന്‍ പോലീസില്‍ പരാതി നല്കി. ബെംഗളൂരു സിറ്റി പോലീസ് കമ്മിഷ്ണര്‍ക്ക് വെള്ളിയാഴ്ചയാണ് താരം പരാതി നല്കിയത്. ശ്രുതിയുടെ പേരില്‍ വ്യജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. മമ്മാസ് സംവിധാനം ചെയ്ത സിനിമാ കമ്പനി എന്ന മലയാള ചിത്രത്തിലൂടെയാണ് ശ്രുതി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സൈബര്‍ലോകത്ത് സജീവമാണ് ശ്രുതി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമലോകത്തിനെതിരേ കടുത്ത വിമര്‍ശനവുമായി അവര്‍ രംഗത്തെത്തിയിരുന്നു.
സിനിമക്കമ്പനിയിലെ നായിക ശ്രുതി ഹരിഹരന്റെ അശ്ലീലഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍
