ശ്രുതി ഹസന്‍ വിവാഹിതയാകുന്നു, വരന്‍ മലയാളി വേരുകളുള്ള ബിസിനസുകാരന്‍

sruthy 11കമലഹാസന്റെ മകളും തമിഴിലെ മുന്‍നിര നായികയുമായ ശ്രുതിഹാസന്‍ വിവാഹിതയാകുന്നു. അടുത്തവര്‍ഷം ആദ്യമാകും വിവാഹം. മുംബൈ ബിസിനസുകാരനാണ് വരന്‍. മലയാളി വേരുകളുള്ള ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. ശ്രുതി തന്നെയാണ് വിവാഹക്കാര്യം വ്യക്തമാക്കിയത്. പ്രണയവിവാഹമല്ല വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച ബന്ധമാണിതെന്നാണ് ശ്രുതിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

തെന്നിന്ത്യന്‍ സിനിമലോകത്ത് കല്യാണങ്ങളുടെയും വേര്‍പിരിയലുകളുടെയും കാലമാണിതെന്നു തോന്നുന്നു. സമാന്ത വിവാഹിതയാകുന്നതായി വാര്‍ത്തകള്‍ വന്നത് അടുത്തിടെയാണ്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗ ചൈതന്യയുമായി പ്രണയത്തിലാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ നടി സമാന്ത തന്നെ രംഗത്ത് വന്നു. പ്രണയത്തിലാണെന്നും വിവാഹം എപ്പോഴാണെന്നത് വ്യക്തമായി പറയാന്‍ കഴിയില്ലെന്നുമായിരുന്നു നടി പറഞ്ഞത്.

വിവാഹശേഷം അഭിനയം നിര്‍ത്തില്ലെന്ന് ശ്രുതി വ്യക്തമാക്കിയിരുന്നു. കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച് മികച്ചൊരു നടിയെന്ന പേര് സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് 29കാരിയായ അഭിനേത്രി വ്യക്തമാക്കിയിരുന്നു.

Related posts