സിനിമാതാരങ്ങളുടെ ആഡംബര ജീവിതം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. അവരുടെ വസ്ത്രങ്ങള്‍, ഹാൻഡ്ബാഗുകള്‍, ആഭരണങ്ങള്‍, കാറുകള്‍ എന്നിവ പലപ്പോഴും ലക്ഷങ്ങളും കോടികളും വില മതിക്കുന്നതാണ്.
ലോകമൊട്ടാകെയുള്ള അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വാങ്ങി ശേഖരിക്കുന്നതും പലരുടെയും ഹോബിയാണ്. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തയാണ് നടി ശ്രുതി ഹാസന്.
ആഡംബര വസ്തുക്കള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും അതുകൊണ്ട് താന്‍ അത്ര ഫാഷനിസ്റ്റ് അല്ലെന്നും ശ്രുതി പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു ശ്രുതി ഇക്കാര്യം വ്യക്തമാക്കിയത്.
ഞാന്‍ കഷ്ടപ്പെട്ടു സമ്പാദിച്ച പണം മൂന്ന് ലക്ഷം രൂപയുടെ ബാഗിന് വേണ്ടി ചെലവഴിക്കാന്‍ എനിക്ക് സാധിക്കില്ല. ഞാന്‍ അങ്ങനെ ചെയ്യില്ല. നിങ്ങള്‍ക്ക് അത്രയും പണം മുടക്കാന്‍ സാധിക്കുന്നുവെങ്കില്‍ നിങ്ങൾ അത് ചെയ്യുക.
എനിക്കതില്‍ സന്തോഷമേയുള്ളൂ. ഒരു ബാഗിന് മൂന്ന് ലക്ഷം, ചെരുപ്പിന് അന്‍പതിനായിരം ഇങ്ങനെപോയാല്‍ എത്ര കാശ് ചെലവാകും. ഈ സത്യം തിരിച്ചറിഞ്ഞതിനാൽ എന്നെകൊണ്ട് അത് സാധിക്കില്ല.
എനിക്ക് എന്താണ് ചേരുന്നത് സംതൃപ്തി നല്‍കുന്നത് അതാണ് ഞാന്‍ ധരിക്കാന്‍ ആഗ്രഹിക്കുന്നത്- ശ്രുതി ഹാസന് പറഞ്ഞു.