സത്യം പറഞ്ഞാല്‍ അഭിനയം എന്റെ തീരുമാനമായിരുന്നില്ല, വിധിയായിരുന്നു. ഒരു സ്വതന്ത്ര സംഗീതജ്ഞ ആവണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്.
തുടക്കത്തില്‍, ഞാന്‍ അഭിനയത്തില്‍ കമിറ്റഡ് ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
കുറച്ച് അധിക പണം സമ്പാദിക്കാനും പുറത്തേക്ക് പോകാനും ബാന്‍ഡ് ഉപകരണങ്ങള്‍ വാങ്ങാനും ആഗ്രഹിച്ചതിനാലാണ് ഞാന്‍ അത് ചെയ്തത്.
ഇത് വളരെ പ്രായോഗികമായിരുന്നു. ഒരു ദിവസം ഞാന്‍ ഒരു സിനിമാ താരമായി മാറുമെന്നത് ഒരിക്കലും എന്റെ ചിന്തയില്‍ ഉണ്ടായിരുന്നില്ല.
സിനിമയില്‍ എന്തെങ്കിലും ചെയ്താല്‍ തന്നെ അത് സംഗീതത്തിലായിരിക്കാം, അല്ലെങ്കില്‍ എഴുത്തോ സംവിധാനമോ ആയിരിക്കുമെന്ന് ഞാന്‍ കരുതി.
സത്യസന്ധമായി ഒരിക്കലും ഞാന്‍ ഒരു അഭിനേത്രിയാകുമെന്ന് സങ്കല്പിച്ചിട്ടില്ല. അത് സംഭവിച്ചപ്പോഴും ഒരു സിനിമ ചെയ്തേക്കാം എന്നാണ് ഞാന്‍ വിചാരിച്ചത്.
ഒരിക്കലും ഞാന്‍ ഒരു ഫുള്‍ ടേം പ്ലാന്‍ ആയി കണ്ടിട്ടില്ല. എന്നാല്‍ ആ ഒരു സിനിമ ചെയ്യുമ്പോള്‍ എനിക്കിത് ശരിക്കും ഇഷ്ടപ്പെട്ട് തുടങ്ങി.
കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിച്ചു. പിന്നെ അതിനെക്കുറിച്ച് മാത്രമായി ചിന്ത.
-ശ്രുതി ഹാസൻ