ഒടുവിൽ ശ്രുതിഹാസന്റെ ആ പ്രണയവും പൊളിഞ്ഞു.നടൻ കമൽഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസൻ കാമുകനുമായി വേർപിരിഞ്ഞു. നടൻ മൈക്കിൾ ആണ് ശ്രുതിയുമായുള്ള തന്റെ പ്രണയം വേർപിരിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ശ്രുതിയെ സഹിക്കാൻ കഴിയില്ലെന്നാണു കാമുകൻ പറയുന്നത്. കമൽഹാസന്റെ മകളുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറുകയാണെന്നും മൈക്കിൾവ്യക്തമാക്കി.
അതേസമയം ഈ സംഭവത്തോടെ ശ്രുതി നിരാശയിലായെന്ന് നടിയുടെ സുഹൃത്തുക്കൾ പറയുന്നു. ശ്രുതിയും മൈക്കിളും ഉടൻ വിവാഹിതരാകുമെന്ന് വരെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. വിവാഹ വാർത്തകൾ ഗോസിപ്പ് കോളങ്ങളിലെ ചൂടൻ ചർച്ചാ വിഷയമായ സമയത്താണ് മൈക്കിളിന്റെ പുതിയ വെളിപ്പെടുത്തൽ.
“”ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. അതിനാൽ ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എന്നിരുന്നാലും ഇവർ എനിക്ക് പ്രിയപ്പെട്ടവളായിരിക്കും”- മൈക്കിൾ ട്വീറ്റ് ചെയ്തു.