ഉലകനായകന് കമല്‍ഹാസന്റെ മകളാണ് ശ്രുതി ഹാസൻ. വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാതെ സ്വന്തം നിബന്ധനകള്‍ക്ക് വിധേയമായി ജീവിക്കുന്ന താരപുത്രിയാണ് ശ്രുതി.
സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് കുറേക്കാലം നായികയായി തിളങ്ങിയെങ്കിലും ഇപ്പോള്‍ ഇടവേളകള്‍ എടുക്കാറുണ്ട് താരം.
ഇതിനിടെ ശ്രുതിയുടെ ഒരു പ്രണയം പരാജയമാവുകയും ചെയ്തു. അതില്‍നിന്നു മറ്റൊരു പ്രണയത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് താരം.
മുന്‍പും കാമുകനായ ശാന്തനു ഹസാരികയെക്കുറിച്ച് ശ്രുതി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വിവാഹമെന്നാണെന്നുള്ള ചോദ്യം വന്നു. ഒടുവില്‍ ആ ചോദ്യത്തോടു നടിതന്നെ പ്രതികരിച്ചിരിക്കുകയാണിപ്പോള്‍.
ഇ-ടൈംസിന് നല്കിയ ഒരഭിമുഖത്തിലായിരുന്നു ശ്രുതിയുടെ പ്രതികരണം. വിവാഹത്തെക്കുറിച്ചുള്ള പ്ലാന്‍ എന്താണെന്ന് ചോദിച്ചാല്‍ എനിക്കൊരു അഭിപ്രായവുമില്ല, നിങ്ങളോട് ഇതിനുള്ള മറുപടി പറയാനായിട്ടും ഒന്നുമില്ലെന്നാണ് ശ്രുതി പറഞ്ഞത്.
അതേസമയം നടി ആലിയ ഭട്ടിന് ആശംസയുമായി വന്ന ശ്രുതിയുടെ കമന്റ് സോഷ്യല്‍ മീഡിയയിലൂടെ വലിയ രീതിയിലാണ് പ്രചരിച്ചത്.
ബോളിവുഡ് സുന്ദരി ആലിയ ഭട്ടും നടന് രണ്‍ബീര്‍ കപൂറും ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പിന്നാലെ ആലിയയുടെ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് ശ്രുതിയും കമന്റിട്ടു. ഇതിന് പിന്നാലെയാണ് ശ്രുതിയോടും വിവാഹക്കാര്യം അന്വേഷിച്ച് ആരാധകര്‍ എത്തിയത്.
എന്തായാലും കാമുകന്റെ കൂടെ ഇപ്പോഴുള്ള ജീവിതം ആഘോഷമാക്കുകയാണ് നടി.അമേരിക്കന്‍ നാടകനടനായ മൈക്കിള്‍ കോര്‍സലോയുമായി വര്‍ഷങ്ങളോളം ശ്രുതി പ്രണയത്തിലായിരുന്നു.
ഇരുവരും ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ബന്ധം പിന്നീട് അവസാനിപ്പിച്ചു. പിന്നീടാണ് ഡൂഡിള്‍ ആര്‍ട്ടിസ്റ്റായ ശാന്തനു ഹന്‍സാരികയുമായി നടി അടുപ്പത്തിലായത്.
ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയയിലൂടെ ശ്രുതി പങ്കുവയ്ക്കുന്നത് പതിവാണ്. ഡല്‍ഹി സ്വദേശിയായ ശാന്തനുവും ശ്രുതിയും കുറേ നാളുകളായി നല്ല സൗഹൃദത്തിലാണ്.
ഇതിനിടയില്‍ നടിയുടെ മുപ്പത്തിയഞ്ചാം ജന്മദിനത്തിലാണ് ശ്രുതി വീണ്ടും പ്രണയത്തിലായോ എന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
ശ്രുതി ഹാസന് വിവാഹിതയായെന്ന് പല തവണ വാര്‍ത്ത വന്നെങ്കിലും അതൊക്കെ നടി നിഷേധിച്ചു. വിവാഹത്തെ കുറിച്ചൊന്നും ഉടനെ ചിന്തിക്കുന്നില്ലെന്ന നിലപാടിലാണ് ശ്രുതി.