കമലഹാസന്റെ മകൾ ശ്രുതി ഹാസൻ ലണ്ടൻ സ്വദേശിയെ വിവാഹം കഴിക്കാൻ പോകുന്നെന്ന് വാർത്തകൾ. അടുത്തിടെ നടൻ ആദവ് കണ്ണദാസന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ലണ്ടനിലെ തിയറ്റർ ആർട്ടിസ്റ്റായ മൈക്കിൾ കോഴ്സലുമൊത്ത് ശ്രുതി ഹാസൻ എത്തിയതാണ് ഇപ്പോൾ ഇങ്ങനെയൊരു വാർത്ത പരക്കാൻ കാരണം.
മുണ്ടും ഷർട്ടുമണിഞ്ഞ് തനി തമിഴ് സ്റ്റൈലിലാണ് മൈക്കിൾ എത്തിയത്. ഇരുവരും ഉടൻ തന്നെ വിവാഹിതയാകുമെന്നും സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പരക്കുന്നു. മാത്രമല്ല ശ്രുതിയുടെ അമ്മ സരികയെ ഇരുവരും ചേർന്ന് നേരത്തെ സന്ദർശിച്ചിരുന്നു.
ശ്രുതി അഭിനയിക്കുന്ന ലൊക്കേഷനുകളിൽ മൈക്കിൾ നിത്യ സന്ദർശകനാണ്. ഇതോടെയാണ് ഇരുവരും തമ്മിൽ പ്രണയമാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.