രാജ്യത്ത് വലിയ നാശനഷ്ടങ്ങളാണ് ടൗട്ടെ ചുഴലിക്കാറ്റ് സൃഷ്ടിച്ചത്. ടൗട്ടെയിലുണ്ടായ തന്റെ അനുഭവം പങ്കുവച്ചു കൊണ്ട് എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ നടിയും കമൽഹാസന്റെ മകളുമായ ശ്രുതി ഹാസന്.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു ശ്രുതി തന്റെ അനുഭവം പങ്കുവച്ചത്.
താരം പങ്കുവച്ച വീഡിയോ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. മുംബൈയിലാണ് ശ്രുതി ഇപ്പോഴുള്ളത്.
ശക്തമായ ചുഴലിക്കാറ്റായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച മുംബൈയില്‍ അനുഭവപ്പെട്ടത്.
കാറ്റ് അവസാനിക്കുന്നില്ല. എന്റെ ജനാലകള്‍ ചിലപ്പോള്‍ പറന്നു പോകാം. ശരിക്കും പേടിയാകുന്നുണ്ട്.
കഴിഞ്ഞ ലോക്ക്ഡൗണില്‍ ഇതുണ്ടാകിതിരുന്നതിന് ദൈവത്തിന് നന്ദി. കാരണം അന്ന് ഞാന്‍ ഒറ്റയ്ക്കായിരുന്നു എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ശ്രുതി പറഞ്ഞത്.
ശക്തമായ കാറ്റിലും മഴയിലും ആടിയുലയുന്ന ജനാലകളും ശ്രുതി വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്.
മണിക്കൂറില്‍ 114 കിലോമീറ്റര്‍ വേഗത്തിലാണ് മുംബൈയില്‍ ടൗട്ടെ ആഞ്ഞ് വീശിയത്. ചുഴലിക്കാറ്റ് കണക്കിലെടുത്ത് വിമാന സർവീസുകള്‍ നിര്‍ത്തിവച്ചിരുന്നു.
നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. വലിയ നാശനഷ്ടമാണ് ടൗട്ടെ മുംബൈയില്‍ വിതച്ചിത്.
ടൗട്ടെ സൃഷ്ടിച്ച നാശ നഷ്ടങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
ഇതിനിടെയാണ് ശ്രുതി തന്റെ അനുഭവം പങ്കുവച്ചത്. ഇപ്പോള്‍ മുംബൈയില്‍ സുഹൃത്തിനൊപ്പം കഴിയുകയാണ് ശ്രുതി.
കഴിഞ്ഞയാഴ്ച സുഹൃത്തിനൊപ്പമുള്ള ചിത്രങ്ങളും ശ്രുതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.