തെന്നിന്ത്യന്‍ സിനിമാ ലോകത്ത് കൈനിറയെ ആരാധകരുള്ള താരപുത്രിയാണ് ശ്രുതി ഹാസന്. നടന് കമല്‍ ഹാസന്റെയും നടി സരികയുടേയും മൂത്ത മകളാണ് ശ്രുതി.
ഇപ്പോഴിതാ, മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ശ്രുതി.
അച്ഛനമ്മമാരുടെ വിവാഹമോചനം കുട്ടിയെന്ന നിലയില്‍ തനിക്ക് നിരാശ സൃഷ്ടിച്ചില്ലെന്നാണ് ശ്രുതി പറയുന്നത്.
ഒരഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രുതിയുടെ വാക്കുകള്‍ ഇങ്ങനെ…
അച്ഛനും അമ്മയും പിരിഞ്ഞതില്‍ കുട്ടി എന്ന നിലയില്‍ എനിക്ക് സങ്കടം ഉണ്ടായിരുന്നില്ല. രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ച് പോകാന്‍ സാധിക്കില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ പിരിയുന്നതല്ലേ നല്ലത്.
അവര്‍ വേര്‍പിരിഞ്ഞതില്‍ എനിക്ക് സന്തോഷമായിരുന്നു. രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ എനിക്ക് ആവേശമാണ് തോന്നിയത്.
ഞാന്‍ എന്റെ അച്ഛനോട് കൂടുതല്‍ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നു. മാതാപിതാക്കള്‍ എന്ന നിലയില്‍ രണ്ടുപേരും അവരുടെ കടമകള്‍ കൃത്യമായി ചെയ്യുന്നു.
അവര്‍ ഒരുമിച്ച് ഉണ്ടായിരുന്നതിനേക്കാള്‍ നല്ല ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നത്- ശ്രുതി പരഞ്ഞു.
16 വര്‍ഷത്തെ ദാമ്പത്തിക ജീവിതത്തിന് ശേഷമാണ് കമല്‍ ഹാസനും സരികയും വിവാഹമോചിതരാകുന്നത്.
2004-ല്‍ ആണ് ഇവര്‍ ഔദ്യോഗികമായി വിവാഹ മോചനം നേടിയത്. ശ്രുതി ഹാസനെ കൂടാതെ അക്ഷര ഹാസന് എന്നൊരു മകള്‍ കൂടി ഇവര്‍ക്കുണ്ട്. സിനിമയില്‍ സജീവമാണ് അക്ഷരയും.