മദ്യപാനം നിർത്തിയതോടെ താനാകെ മാറിയെന്ന് നടി ശ്രുതി ഹാസൻ. വിസ്കി കഴിക്കാനിഷ്ടപ്പെടുന്നയാളാണ് താന്‍. ഇടയ്ക്കിടയ്ക്ക് കഴിക്കാറുമുണ്ട്. എന്നാല്‍ ഇടയ്ക്ക് വെച്ച് ഈ ശീലം നിര്‍ത്താനായി തീരുമാനിക്കുകയായിരുന്നു.
അതോടെ താന്‍ മാറുകയായിരുന്നു. ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും ഇതേക്കുറിച്ച് മറ്റുള്ളവരുമായി സംസാരിക്കേണ്ടെന്നും തീരുമാനിച്ചിരുന്നു. വല്ലാത്തൊരവസ്ഥയിലൂടെയായിരുന്നു താന്‍ ആ സമയത്ത് കടന്നുപോയിരുന്നതെന്നും ശ്രുതി പറയുന്നു.