അന്തിക്കാട്: വിവാഹം കഴിഞ്ഞ് പതിനാലാം ദിനത്തിൽ യുവതി മരിച്ച സംഭവം അസ്വഭാവിക മരണമെന്നു പോസ്റ്റ്മോർട്ടം റി പ്പോർട്ട്.
പെരിങ്ങോട്ടുകര കിഴക്കുംമുറി കരുവേലി വീട്ടിൽ അരു ണിന്റെ ഭാര്യ ശ്രുതി (26) യെയാണ് വിവാഹം കഴിഞ്ഞ് 14ാം ദി വസം വീടിനകത്തെ ബാത്ത്റൂമിൽ കുഴഞ്ഞു വീണു മരിച്ച നില യിൽ കണ്ടെത്തിയത്.
എന്നാൽ മരണത്തിൽ ആരും സംശയം പ്രകടിപ്പിക്കാത്ത തിനെ തുടർന്ന് ഹൃദയാഘാതം മൂലമോ മറ്റോ മരണം സംഭവി ച്ചതാണെന്നായിരുന്നു ബന്ധുക്കൾ വിശ്വസിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണു മരണം സ്വഭാവികമല്ലെന്ന് കണ്ടെത്തിയത്. കഴുത്തിന് ചുറ്റുമുള്ള നിർബന്ധിത ബലം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.
2020 ജനുവരി ആറിനു രാത്രി ഒന്പതരയോടെ പെരിങ്ങാട്ടുകരയിലു ള്ള അരുണിന്റെ വീട്ടിൽ വച്ചായിരുന്നു മരണം. സ്വാഭാവികമെന്ന നിലയിരുന്നു ശവസംസ്കാര നടപടികളും മറ്റും പൂർത്തീ കരിച്ചത്.
മകൾ മരിച്ച് മുപ്പത്തിയെട്ടാം ദിവസമായ ഫെബ്രുവരി 13നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈയിൽ കിട്ടിയതെന്നും അതിലെ വിവരങ്ങൾ അറിയുന്നതു വരെയും മകളുടെ മരണ ത്തിൽ സംശയം തോന്നിയിരുന്നില്ലെന്നും ശ്രുതിയുടെ പിതാവ് മുല്ലശേരി പറന്പൻതളി സ്വദേശി നരിയംപുള്ളി ആനേടത്ത് സുബ്രഹ്മണ്യൻ പറയുന്നു.
ആസൂത്രിതമായ ഒരു കൊലപാതകമാണെന്നുപോലും സംശയിക്കാവുന്ന രീതിയിൽ മുഖത്തും തലയിലും കഴുത്തിലും മുറിവുകളുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനകളു ണ്ടെന്നും ഇതുസംബന്ധിച്ചു വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് അന്തിക്കാട് പൊലിസിനു നൽകിയ പരാതിയിൽ ആവശ്യ പ്പെ ട്ടതായും അദ്ദേഹം പറഞ്ഞു.
ശ്രുതിയുടെ മരണം സംബന്ധിച്ച് ഭർതൃവീട്ടുകാർ ആദ്യം നൽകിയ മൊഴിയും ഇപ്പോൾ ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർ ട്ടിലെ വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നും ഇത് സംബംന്ധിച്ച് പഴുതടച്ച അന്വേഷണം ഉണ്ടാകുമെന്നും അന്തി ക്കാട് സ്റ്റേഷൻ എസ്എച്ച്ഒ പി.കെ. മനോജ്കുമാർ, എസ്ഐ കെ.ജെ. ജിനേഷ് എന്നിവർ പറഞ്ഞു.