ഉലകനായകൻ കമൽഹാസന്റെ മൂത്ത മകൾ ശ്രുതി ഹാസൻ അച്ഛനെപ്പോലെ തന്നെ സകലകലാവല്ലഭയാണ്.
സംഗീതം, നൃത്തം, അഭിനയം, മോഡലിംഗ് തുടങ്ങി ശ്രുതി കൈവയ്ക്കാത്ത മേഖലകൾ ചുരുക്കമാണ്.
ശ്രുതി രാജലക്ഷ്മി ഹാസൻ എന്നാണ് മുഴുവൻ പേര്. അച്ഛനെപ്പോലെ ബാലതാരമായിട്ടാണ് ശ്രുതി അഭിനയത്തിലേക്കെത്തിയത് .
നായികയായത് 2009-ൽ പുറത്തിറങ്ങിയ ലക്ക് എന്ന ഹിന്ദി ചിത്രത്തിലൂടെ. തമിഴിലേക്ക് നായികയായി അരങ്ങേറിയത് സൂര്യയുടെ ഏഴാം അറിവ് എന്ന ചിത്രത്തിലൂടെയായിരുന്നു.
അച്ഛനെപ്പോലെ എല്ലാം തുറന്ന് സംസാരിക്കുന്ന പ്രകൃതമാണ് ശ്രുതിയുടെയും. കുറച്ചു വർഷങ്ങൾക്കു മുമ്പ് താൻ മുമ്പ് വർഷങ്ങളോളം മദ്യത്തിന് അടിമയായിരുന്നുവെന്നും പിന്നീടത് നിർത്തിയെന്നും വെളിപ്പെടുത്തി ശ്രുതി എത്തിയപ്പോൾ എല്ലാവരും അദ്ഭുതപ്പെട്ടിരുന്നു.
തന്റെ ജീവിതത്തിലെ ഓരോ ചെറിയ കാര്യവും സോഷ്യൽമീഡിയ പങ്കുവെക്കാറുള്ള താരം തന്റെ പ്രണയങ്ങളെ കുറിച്ചും പലപ്പോഴും സംസാരിച്ചിട്ടുണ്ട്.
ഇപ്പോൾ തന്നെ അലട്ടുന്ന രണ്ട് അസുഖങ്ങങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രുതി.
പിസിഒഎസ് എന്ന അസുഖവുമായി പോരാടിക്കൊണ്ടിരിക്കുകയാണെന്നും തനിക്ക് ഹോർമോൺ പ്രശ്നങ്ങളുണ്ടെന്നുമാണ് ശ്രുതി ഹാസൻ സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയത്.
തന്നെ ബാധിച്ചിരിക്കുന്ന പിസിഒഎഎസിനെക്കുറിച്ചും എൻഡോമെട്രിയോസിസിനോടുമുള്ള പോരാട്ടത്തെ ക്കുറിച്ചും നടി ഇൻസ്റ്റഗ്രാമിലൂടെയാണ് വിശദീകരിച്ചത്.
പിസിഒഎഎസ്, എൻഡോമെട്രിയോസിസ് എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റവും മോശമായ ചില ഹോർമോൺ പ്രശ്നങ്ങൾ ഞാൻ അഭിമുഖീകരിക്കുന്നു.
എന്നോടൊപ്പം വർക്കൗട്ട് ചെയ്യുക. സ്ത്രീകൾക്ക് വെല്ലുവിളികൾ നിറഞ്ഞതും അസന്തുലിതാവസ്ഥയും വീർപ്പുമുട്ടലും ഉളവാക്കുന്ന കടുത്ത പോരാട്ടവുമാണെന്ന് അറിയാം.
പോരാട്ടത്തിനു പകരം എന്റെ ശരീരം അതിന്റെ പരമാവധി ചെയ്യാൻ പോകുന്ന ഒരു സ്വാഭാവിക ചലനമായി അംഗീകരിക്കാൻ ഞാൻ തെരഞ്ഞെടുക്കുന്നു.
എന്റെ ശരീരം ഇപ്പോൾ പൂർണമല്ല പക്ഷേ എന്റെ ഹൃദയം നിറവിലാണ്. ഫിറ്റ്നസ് നിലനിർത്തുക, സന്തോഷത്തോടെ തുടരുക, സന്തോഷകരമായ ഹോർമോണുകൾ ഒഴുകട്ടെ.
ഞാൻ ഒരു ചെറിയ പ്രസംഗം നടത്തുന്നുവെന്ന് എനിക്കറിയാം. പക്ഷേ ഈ വെല്ലുവിളികൾ സ്വീകരിക്കാനും എന്നെ നിർവചിക്കാൻ അവരെ അനുവദിക്കാതിരിക്കാനുമുള്ള ഒരു യാത്രയാണിത്-ശ്രുതി വർക്കൗട്ട് വീഡിയോ പങ്കുവച്ച് കുറിച്ചു.