ഇത്ര നികൃഷ്ടമായ് ഒരാൾക്ക് എങ്ങനെ സംസാരിക്കാനാകുന്നു; പ്രതികരിച്ച് ശ്രുതി ശരണ്യം

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ അലന്‍സിയര്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ച് അവാര്‍ഡ് ജേതാവ് ശ്രുതി ശരണ്യം.

സ്ത്രീകള്‍ക്ക് സിനിമ ചെയ്യുന്നതിലുള്ള ഫണ്ടൊരുക്കിയ, സ്ത്രീകളുടെ സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇവിടെയുള്ളപ്പോള്‍ ഇത്ര നിരുത്തരവാദപരമായും നികൃഷ്ടവുമായി ഒരു വേദിയില്‍ അലന്‍സിയറിന് ഇതുപോലെ എങ്ങനെ സംസാരിക്കാനാകുന്നു എന്ന് ശ്രുതി ശരണ്യം കുറ്റപ്പെടുത്തി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

ശ്രുതി ശരണ്യത്തിന്‍റെ കുറിപ്പ്
The lady in my hand is incredible… ഇന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവേദിയില്‍ അലന്‍സിയര്‍ ലോപസ് നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു.

അടുത്ത വര്‍ഷത്തെ അവാര്‍ഡിനെങ്കിലും പെണ്ണിന്‍റെ പ്രതിമയ്ക്ക് പകരം ‘പൗരുഷ’മുള്ള ആണിന്‍റെ പ്രതിമ വേണംപോലും അതിന് തൊട്ടുമുന്‍പുള്ള ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി ഊന്നി പറഞ്ഞിരുന്നു, സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്‍റിനെ പ്രോത്സാഹിപ്പിക്കരുതെന്ന്.

സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനുള്ള ഫണ്ടൊരുക്കിയ, സ്ത്രീകളുടെ സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാറാണ് ഇവിടെയുള്ളത്.

എന്നിട്ടും ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങിനെയൊരു വേദിയില്‍ നിന്നുകൊണ്ട് അലന്‍സിയറിന് എങ്ങിനെ ഇപ്രകാരം സംസാരിക്കാനാകുന്നു. its a shame. സ്ത്രീ/ട്രാന്‍സ്‌ജെന്‍റർ വിഭാഗത്തിനുള്ള അവാര്‍ഡ് വാങ്ങിയ എന്‍റെ ഉത്തരവാദിത്വമാണ് അലന്‍സിയറിന്‍റെ പ്രസ്തുത പ്രസ്താവനയോട് പ്രതികരിക്കേണ്ടത് എന്ന് ഞാന്‍ കരുതുന്നു.

 

 

 

Related posts

Leave a Comment