നെടുമങ്ങാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.
നെട്ടഭദ്രകാളി ക്ഷേത്രത്തിനു പിൻവശത്തെ പനക്കൽ ശ്രീ വത്സത്തിൽ സതീശൻനായരാണ് (60) ഭാര്യ ഷീജയെ(48) കൊലപ്പെടുത്തിയ ശേഷം കൈഞ്ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
പോലീസ് എത്തി ഇരുവരെയുംമെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും യാത്രാമധ്യേ ഷീജ മരിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സതീശൻ നായർക്ക് ഭാര്യ ഷീജയെ സംശയമായിരിന്നു.
മരണംസംഭവിക്കുന്നതിന് തലേദിവസം ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായതിനെത്തുടർന്ന് സതീശൻ ഭാര്യ ഷീജയുടെ താലിമാല പൊട്ടിക്കുകയും തുടർന്ന് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്ന് നെടുമങ്ങാട് പോലീസ് എത്തുകയും ഇരുവരോടും പോലീസ് സ്റ്റേഷനിൽ എത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു.
സ്റ്റേഷനിലേക്ക് പോകാൻ തുടങ്ങുന്നതിനിടെ വീണ്ടും വാക്ക് തർക്കം ഉണ്ടാകുകയും ഷീജയുടെ കഴിത്തിൽ വെട്ടുകയായിരുന്നു അതിനുശേഷം ഭർത്താവ് സതീശൻ കൈഞ്ഞരമ്പറുത്ത് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്യുകയുമായിരുന്നു.
ഒാൺലൈൻ ക്ലാസിൽ പങ്കെടുക്കാൻപോയ മകൻ ഉച്ചയ്ക്ക് തിരികെ എത്തിയപ്പോൾ വാതിൽ പൂട്ടി കിടന്നു.
അടുക്കള വശത്തെ വാതിൽ തുറന്ന് നോക്കിയപ്പോൾ സംഭവം അറിയുന്നത്. തുടർന്ന് പൊലീസ് എത്തിയാണ് ഇരുവരെയും മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.