ചാവക്കാട്: വിദ്യാർഥികളുടെ വസ്ത്രധാരണരീതിയെ കുറിച്ചുള്ള എംഇഎസ് നേതൃത്വം പുറത്തിറക്കിയ സർക്കുലർ പൗരാവകാശങ്ങളുടെ ലംഘനമാണെന്ന് എസ്എസ്എഫ് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.മതപരവും സാംസ്കാരികപരവുമായ ഏത് വേഷവിധാനവും ഭരണഘടന അനുവദിച്ചതാണ്. ഇത്തരം നിലപാട് അംഗീകരിക്കാനാവില്ല. ഈ വിഷയത്തിൽ എംഇഎസ് പുനഃപരിശോധന നടത്തി സർക്കുലർ പിൻവലിക്കണമെന്ന് എസ്എസ്എഫ് ആവശ്യപ്പെട്ടു.
ചാവക്കാട് നടക്കാനിരിക്കുന്ന എസ്എസ്എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ കർമസമിതി രൂപവത്കരണത്തിന്റെ ഭാഗമായി ചാവക്കാട്ട് നടന്ന കണ്‍വെൻഷനിലാണ് എസ്എസ്എഫ് പ്രമേയം അവതരിപ്പിച്ചത്. എസ് വൈഎസ് സംസ്ഥാന സെക്രട്ടറി എം.എം. ഇബ്രാഹിം കണ്വെൻഷൻ ഉദ്ഘാടനം ചെയ്തു.
എസ്എസ്എഫ് ജില്ലാ പ്രസിഡൻറ് പി.സി. റഉൗഫ് മിസ്ബാഹി അധ്യക്ഷനായി.എസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ബി. ബഷീർ മുസ്ലിയാർ പ്രമേയം അവതരിപ്പിച്ചു.സയ്യിദ് ഹൈദ്രോസ്ക്കോയ തങ്ങൾ വട്ടേക്കാട് പ്രാർഥന നടത്തി.കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡൻറ് സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി അനുഗ്രഹ പ്രഭാഷണം നടത്തി.
സാഹിത്യോത്സവിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 33 അംഗ കർമ സമിതിയെ തെരഞ്ഞെടുത്തു. ഇസ്ഹാഖ് ഫൈസി ചേറ്റുവ, അബ്ദുറഹ്മാൻ മദാരി തൊഴിയൂർ,പി.കെ. ജഅഫർ,നൗഷാദ് മൂന്നുപീടിക,എ.എ. കടങ്ങോട്,അഡ്വ.ബദറുദ്ദീൻ,അബ്ദുറസാഖ് ബുസ്താനി എടശ്ശേരി എന്നിവർ പ്രസംഗിച്ചു.