തിരുവനന്തപുരം: കളിയിക്കാവിളയിൽ സ്പെഷൽ എസ്ഐ വിൽസണെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിടുന്നതില്‍ തീരുമാനം ചൊവ്വാഴ്ച. മുഖ്യപ്രതികളായ തൗഫീക്കിന്റെയും അബ്ദുള്‍ ഷമീമിന്റെയും കസ്റ്റഡി അപേക്ഷയിൽ ചൊവ്വാഴ്ച മൂന്നു മണിക്ക് കുഴിതുറൈ ജുഡീഷൽ മജിസ്ട്രേറ്റ് കോടതി വിധി പറയും.
പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിടരുതെന്ന് പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. കസ്റ്റഡിയിൽ വിട്ടാൽ പ്രതികളുടെ ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകർ വ്യക്തമാക്കി. പ്രതികൾക്ക് വേണ്ടി രണ്ട് അഭിഭാഷകരാണ് ഹാജരായത്. പ്രതികൾക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി തമിഴ്നാട് പോലീസ് അറിയിച്ചിരുന്നു.