അമ്പലപ്പുഴ: വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ എസ്എസ്എൽസി, പ്ലസ് ടു പരിക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർഥികളെ മാസ്ക് നൽകി അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം എ.ആർ. കണ്ണന്റെ നേതൃത്വത്തിൽ എൻ 95 മാസ്ക് അണിയിച്ചും പുസ്തകം നൽകിയുമാണ് കുട്ടികളെ അനുമോദിച്ചത്. നിസാർ വെള്ളാപ്പള്ളി, നെജിഫ് അരീശേരി, നിസാർ വണ്ടാനം എന്നിവരും ഒപ്പം മുണ്ടായിരുന്നു.