ചെന്നൈ: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഈ അധ്യായന വര്‍ഷത്തെ 10-ാം ക്ലാസ് പരീക്ഷ റദ്ദാക്കി. എല്ലാ ക്ലാസിലെ വിദ്യാര്‍ഥികളെയും ജയിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ജൂണ്‍ 15ന് പത്താം ക്ലാസ് പരീക്ഷ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്. പ്രതിപക്ഷവും മദ്രാസ് ഹൈക്കോടതിയും സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. കോടതി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം സ്വീകരിക്കുവാന്‍ സര്‍ക്കാരിന് ജൂണ്‍ 11 വരെ സമയം നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. 11,12 ക്ലാസുകളിലെ നടത്താനുണ്ടായിരുന്ന പരീക്ഷയും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.