തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അടുത്ത അക്കാദമിക് വർഷത്തെ ക്രമീകരണങ്ങളും ഇനി ബാക്കി നടക്കാനുള്ള എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളും സംബന്ധിച്ചുള്ള തീരുമാനങ്ങൾ അടുത്ത ദിവസങ്ങളിൽ ഉണ്ടായേക്കും. ഇത് സംബന്ധിച്ചുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ലോക്ക് ഡൗണ്‍ കഴിഞ്ഞാൽ ഒരാഴ്ച്ചയ്ക്കുള്ളിൽ പരീക്ഷകൾ നടത്താമെന്ന അഭിപ്രായമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചിട്ടുള്ളത്. ഇക്കാര്യങ്ങൾ എല്ലാം പരിശോധിച്ച് അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിക്കുന്ന സൂചന.