എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് ഇ​ന്ന് തു​ട​ക്കം; 2971 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത് 4,27,105 വി​ദ്യാ​ർ​ഥി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് ഇ​ന്ന് തു​ട​ക്കം. ടി​എ​ച്ച്എ​സ്എ​ൽ​സി, ആ​ർ​ട് എ​ച്ച്എ​സ്എ​സ് പ​രീ​ക്ഷ​ക​ൾ​ക്കും ഇ​ന്ന് തു​ട​ക്ക​മാ​കും. ഇ​ന്ന് ഒ​ന്നാം ഭാ​ഷ​യു​ടെ പ​രീ​ക്ഷ​യാ​ണ് ന​ട​ക്കു​ക. രാ​വി​ലെ 9.30 മു​ത​ൽ 11.15 വ​രെ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്നത്.

കേ​ര​ളം, ല​ക്ഷ​ദ്വീ​പ്, ഗ​ൾ​ഫ് മേ​ഖ​ല​ക​ളി​ലാ​യി 4,27,105 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. കേ​ര​ള​ത്തി​ൽ 2955, ല​ക്ഷ​ദ്വീ​പി​ൽ 9, ഗ​ൾ​ഫ് മേ​ഖ​ല​ക​ളി​ൽ 7 എ​ന്നി​ങ്ങ​നെ ആ​കെ 2971 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്.

ഈ ​മാ​സം 25 വ​രെ​യാ​ണ് പ​രീ​ക്ഷ. ഏ​പ്രി​ൽ 3 മു​ത​ൽ 20 വ​രെ മൂ​ല്യ​നി​ർ​ണ​യം. മേ​യ് ര​ണ്ടാം വാ​രം ഫ​ലം പ്ര​ഖ്യാ​പി​ക്കാ​നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​രീ​ക്ഷ, സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി വ്യക്തമാക്കി. എ​ല്ലാ കു​ട്ടി​ക​ളും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ​രീ​ക്ഷ എ​ഴു​ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ന്ത്രി ആ​ശം​സ​ക​ളും നേ​ർ​ന്നു.

 

Related posts

Leave a Comment