എ​സ്​എ​സ്എ​ല്‍​സി പ​രീ​ക്ഷ നാ​ളെ മുതൽ; ജില്ലയിൽ 31685 വിദ്യാർഥികൾ പരീക്ഷയെഴുതും


കൊല്ലം: 2019-ലെ ​എ​സ്.​എ​സ്.​എ​ല്‍​സി പ​രീ​ക്ഷ നാ​ളെ മു​ത​ല്‍ 28 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് 1.45 മു​ത​ല്‍ ന​ട​ക്കും.
ജി​ല്ല​യി​ല്‍ പ​രീ​ക്ഷ​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​യ​ര്‍​മാ​നാ​യി ജി​ല്ല​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. റ​വ​ന്യൂ ജി​ല്ല​യി​ല്‍ കൊ​ല്ലം(112), കൊ​ട്ടാ​ര​ക്ക​ര(67), പു​ന​ലൂ​ര്‍(52) എ​ന്നീ വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ലാ​യി ആ​കെ 231 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.

ജി​ല്ല​യി​ല്‍ ആ​കെ 31685 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തും. ഇ​തി​ല്‍ 31647 പേ​ര്‍ റ​ഗു​ല​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ഇ​തി​ല്‍ 16482 ആ​ണ്‍​കു​ട്ടി​ക​ളും 15165 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ 4596 പേ​രും പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍ 102 കു​ട്ടി​ക​ളും പ​രീ​ക്ഷ​യെ​ഴു​തും.

പ​ട്ട​ത്താ​നം വി​മ​ല​ഹൃ​ദ​യ ഹൈ​സ്‌​കൂ​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം പ​രീ​ക്ഷാ​ര്‍​ഥി​ക​ളു​ള്ള​ത്(809). മൂ​ന്നു ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ആ​ഫീ​സ​ര്‍​മാ​രു​ടെ പ​രി​ധി​യി​ല്‍ പോ​ലീ​സ് കാ​വ​ലി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ചോ​ദ്യ​പേ​പ്പ​ര്‍ പാ​ക്ക​റ്റു​ക​ള്‍ ഓ​രോ ദി​വ​സ​ത്തേ​ക്കു​മു​ള്ള​ത് പ​രീ​ക്ഷാ കേ​ന്ദ്രം അ​ടി​സ്ഥാ​ന​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട ചീ​ഫ് സൂ​പ്ര​ണ്ടു​മാ​ര്‍/​ഡെ​പ്യൂ​ട്ടി ചീ​ഫ് സൂ​പ്ര​ണ്ടു​മാ​ര്‍ പ​രി​ശോ​ധി​ച്ച് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ആ​ഫീ​സ​റു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ത​രം​തി​രി​ച്ച് ബാ​ഗു​ക​ളി​ലാ​ക്കി സീ​ല്‍ ചെ​യ്ത് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന​ടു​ത്തു​ള്ള ട്ര​ഷ​റി/​ബാ​ങ്കു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

ചോ​ദ്യ​പേ​പ്പ​റു​ക​ളു​ടെ സു​ഗ​മ​മാ​യ വി​ത​ര​ണ​ത്തി​ന് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളെ 36 ക്ല​സ്റ്റ​റു​ക​ളാ​ക്കി ക്ര​മീ​ക​രി​ച്ചാ​ണ് 11 ട്ര​ഷ​റി​ക​ളി​ലും 10 ദേ​ശ​സാ​ല്‍​കൃ​ത ബാ​ങ്കു​ക​ളി​ലു​മാ​യി ചോ​ദ്യ​പേ​പ്പ​ര്‍ ബാ​ഗു​ക​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.ഓ​രോ പ​രീ​ക്ഷാ ദി​വ​സ​വും രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ സാ​യു​ധ പോ​ലീ​സി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ക​വ​ചി​ത വാ​ഹ​ന​ത്തി​ല്‍ ഇ​വ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് 36 ക്ല​സ്റ്റ​റു​ക​ളി​ലും ഡെ​ലി​വ​റി ഓ​ഫീ​സ​ര്‍​മാ​ര്‍, ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റു​മാ​ര്‍ എ​ന്നി​വ​രെ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​ര്‍ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ചോ​ദ്യ​പേ​പ്പ​ര്‍ വി​ത​ര​ണം അ​ത​ത് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ന​ട​ത്തും. ഇ​തു സം​ബ​ന്ധി​ച്ച് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി.പ​രീ​ക്ഷ​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് 231 ചീ​ഫ് സൂ​പ്ര​ണ്ടു​മാ​രേ​യും 235 ഡെ​പ്യൂ​ട്ടി ചീ​ഫ് സൂ​പ്ര​ണ്ടു​മാ​രേ​യും 2555 ഇ​ന്‍​വി​ജി​ലേ​റ്റ​ര്‍​മാ​രേ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ചീ​ഫ് സൂ​പ്ര​ണ്ടു​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി പൂ​ര്‍​ത്തീ​ക​രി​ച്ചു. വി​ദ്യാ​ഭ്യാ​സ ആ​ഫീ​സ​ര്‍​മാ​ര​ട​ങ്ങു​ന്ന ആ​റു പ​രീ​ക്ഷാ പ​രി​ശോ​ധ​നാ സ്‌​ക്വാ​ഡു​ക​ളും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ ഓ​രോ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പു​ക​ളി​ലേ​ക്ക് അ​ത​ത് ദി​വ​സ​ത്തെ പ​രീ​ക്ഷ ക​ഴി​ഞ്ഞ​തി​ന് ശേ​ഷം ബ​ന്ധ​പ്പെ​ട്ട ചീ​ഫ് സൂ​പ്ര​ണ്ടു​മാ​ര്‍ അ​യ​യ്ക്കും.

Related posts