തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഇന്നലെ അവസാനിച്ചു. ഈ മാസം ഏഴിന് ഒന്നാം ഭാഷ പാർട്ട് ഒന്ന് പരീക്ഷയോടെയാണ് ആരംഭിച്ചത്. 4.41 ലക്ഷം വിദ്യാർഥികൾ ഇക്കുറി എഴുതി. ഏപ്രിൽ രണ്ട്, മൂന്ന് തിയതികളിലായി ഉത്തരക്കടലാസ് മൂല്യനിർണയത്തിനായുള്ള സ്കീം ഫൈനലൈസേഷൻ ക്യാമ്പുകൾ നടക്കും.
ഏപ്രിൽ അഞ്ചു മുതൽ 20 വരെ 54 കേന്ദ്രങ്ങളിൽ മൂല്യനിർണയം നടക്കും. മൂല്യനിർണയം ഒരാഴ്ചകൊണ്ട് പൂർത്തിയായി ഫലപ്രഖ്യാപനം നടത്താനുള്ള നീക്കമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്.
ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്നത് മലപ്പുറം എടരിക്കോട് പി.കെ.എം.എം ഹയർ സെക്കൻഡറി സ്കൂളിലാണ്. 2422 പേർ ഇവിടെ പരീക്ഷയെഴുതിയപ്പോൾ കോഴിക്കോട് ബേപ്പൂർ ജി.ആർ.എഫ്.ടി.എച്ച്എസ്ആൻഡ് വി.എച്ച്എസിൽ ആണ് ഏറ്റവും കുറവ്- രണ്ട് പേർ.
ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമണ്. ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതിയത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ- 2268 പേർ