​ഭയം വേണ്ട, ജാഗ്രത മതി; ധൈ​ര്യാ​യി​ട്ട് പ​രീ​ക്ഷ​യെ​ഴു​തി​ക്കോ…പ്രാ​ഞ്ചി​യേ​ട്ട​ൻ വീ​ണ്ടും പ​റ​യു​ന്നു..​ ഓ​ൾ ദി ​ബെ​സ്റ്റ്….


സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: എ​ല്ലാ​ ത​വ​ണേം പ​റ​യ​ണ പോ​ലെ പ്രാ​ഞ്ചി​യേ​ട്ട​ൻ വീ​ണ്ടും പ​റ​യാ​ണ്….​ഓ​ൾ ദി ​ബെ​സ്റ്റ്… ഈ ​എ​സ്​എ​സ്എ​ൽസി പ​രീ​ക്ഷ ഭ​യ​ങ്ക​ര ക​ടു​പ്പാ​ണെ​ന്നാ പ്രാ​ഞ്ചി​യേ​ട്ട​ൻ ക​രു​തീർ​ന്ന​ത്….​

പ​ക്ഷേ​ങ്കി​ല് പു​ണ്യാ​ള​ന്‍റെ അ​ടു​ത്ത് നി​ന്ന് പോ​ളി​ക്കൊ​പ്പം ഇ​റ​ങ്ങി വ​രു​ന്പോ​ൾ പോ​ളി ത​ന്ന ആ ​ധൈ​ര്യ​ത്തി​ല് അ​ത്ത​വ​ണ പ​രീ​ക്ഷ​യെ​ഴു​തി ജ​യി​ച്ച​പ്പ​ഴാ ഈ ​പ​ത്താം​ക്ലാ​സൊ​ന്നും ഒ​രു ക​ന​ല്ലാ​ന്ന് മ​ന​സി​ലാ​യേ….​അ​തോ​ണ്ടാ പ​റ​യ​ണ്…​ധൈ​ര്യാ​യി​ട്ട് പ​രീ​ക്ഷ​യെ​ഴു​തി​ക്കോ….

ഇ​തി​പ്പോ ഇ​ത്ത​വ​ണ ര​ണ്ടു ത​വ​ണ​യാ പ്രാ​ഞ്ചി​യേ​ട്ട​ൻ ഓ​ൾ ദി ​ബെ​സ്റ്റ് പ​റ​യ​ണേ….​കോ​വി​ഡി​ന് മു​ൻ​പ് ന​ട​ത്തി​യ പ​രീ​ക്ഷ തു​ട​ങ്ങു​ന്പോ​ഴും ഒ​രു ഓ​ൾ ദി ​ബെ​സ്റ്റ് പ​റ​ഞ്ഞു. ഇ​പ്പ ദാ ​പി​ന്നേം പ​റ​യ​ണു….

കോ​വി​ഡൊ​ക്കെ മാ​റും….​ങ്ള് അ​തൊ​ന്നും നോ​ക്ക​ണ്ട….
മാ​ർ​ക്ക് പോ​ലെ ത​ന്നെ ഇം​പോ​ർ​ട്ട​ന്‍റാ​ണ് മാ​സ്ക്….​അ​ത് മ​റ​ക്ക​ണ്ടാ​ട്ടാ…..

പി​ന്നെ….​കൈ​നീ​ട്ടി വാ​ങ്ങ​ണം സാ​നി​റ്റൈ​സ​റ്….​അ​തും മ​റ​ക്ക​രു​ത്….
കോ​പ്പി​യ​ടി​ക്ക​രു​ത്ട്ടോ….​ പ്രാ​ഞ്ചി​യേ​ട്ട​ൻ കോ​പ്പി​യ​ടി​യു​ടെ ആ​ളാ​യി​രു​ന്നു…​പോ​ളി​യാ പ​റ​ഞ്ഞ് പ​ഠി​ച്ചെ​ഴു​താ​വു​ന്ന​തേ​യു​ള്ളു​വെ​ന്ന്…​അ​ത് ശ​രി​യാ​ട്ടാ…..

ഹാ​ൾ​ടി​ക്ക​റ്റും പേ​നേം പെ​ൻ​സി​ലു​മൊ​ക്കെ എ​ടു​ക്കാ​ൻ മ​റ​ക്ക​ണ്ട..
അ​പ്പൊ…..​എ​ല്ലാ കു​ഞ്ഞ​നു​ജന്മാ​ർ​ക്കും കു​ഞ്ഞ​നി​യ​ത്തി​മാ​ർ​ക്കും പ്രാ​ഞ്ചി​യേ​ട്ട​ൻ വ​ക കെ​ട​ക്ക​ട്ടെ ഒ​രു ഓ​ൾ ദി ​ബെ​സ്റ്റ് കൂ​ടി……

Related posts

Leave a Comment