തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടായേക്കും. ഫലപ്രഖ്യാപനത്തിനു മുന്നോടിയായുള്ള പരീക്ഷാ ബോർഡ് ബുധനാഴ്ച ചേരും.
ഈ ആഴ്ച തന്നെ ഫലപ്രഖ്യാപനം നടത്തുമെന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഫലപ്രഖ്യാപനം സംബന്ധിച്ചുള്ള മറ്റു നടപടികൾ എല്ലാം പൂർത്തിയായതിനാൽ ഇനി പരീക്ഷാ ബോർഡ് ചേർന്ന് ഫലപ്രഖ്യാപനത്തിന്റെ തീയതി പ്രഖ്യാപനം ഉണ്ടായാൽ മതി.