തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനത്തിനു ശേഷം http://keralapareekshab havan.in, https://sslcexam.kerala.gov.in, www.results.kit e.kerala.gov.in, www.prd.kerala.gov.in, www.results.keral a.gov.in, http://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളിൽ എസ്എസ്എൽസി പരീക്ഷാഫലം ലഭിക്കും. എസ്എസ്എൽസി (എച്ച്ഐ) ഫലം http://sslch iexam.kerala.gov.in ലും ടിഎച്ച്എസ്എൽസി (എച്ച്ഐ) ഫലം http:/thslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി ഫലം http://thslcexam.kerala.gov.in ലും എഎച്ച്എസ്എൽസി ഫലം http://ahslcexam.kerala.gov.in ലും ലഭ്യമാകുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
എസ്എസ്എൽസി ഫലമറിയാൻ കൈറ്റിന്റെ ക്ലൗഡധിഷ്ഠിത പോർട്ടലും “സഫലം 2021′ മൊബൈൽ ആപ്പും എസ്എസ്എൽസി ഫലമറിയാൻ www.results.kite.kera la.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ “സഫലം 2021 ‘ മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി.
വ്യക്തിഗത ഫലത്തിനു പുറമെ സ്കൂൾ വിദ്യാഭ്യാസ ജില്ല റവന്യൂജില്ലാ തലങ്ങളിലുള്ള അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും “റിസൾട്ട് അനാലിസിസ്’ ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും “Saphalam 2021′ എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.