തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്ക് റിക്കാർഡ് വിജയം. 98.82 ശതമാനം വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ 4,22,092 വിദ്യാർഥികളിൽ 4,17,101 കുട്ടികളാണ് ഇത്തവണ വിജയിച്ചത്. മോഡറേഷൻ നൽകിയിരുന്നില്ല.
കഴിഞ്ഞ വർഷത്തേക്കാൾ 0.71 ശതമാനം വിജയം ഇത്തവണ ഉണ്ടായി. 41906 വിദ്യാർഥികൾക്കും എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. എല്ലാ വിഷയത്തലും എപ്ലസ് നേടിയവരുടെ എണ്ണത്തിലും വർധനവുണ്ടായി. 4572 വർധന പേരുടെ വർധനയാണ് എ പ്ലസിൽ ഉണ്ടായത്.
പ്രൈവറ്റായി പരീക്ഷയെഴുതിയ 1,770 വിദ്യാര്‍ഥികളില്‍ 1,356 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 76.61% ആണ് വിജയശതമാനം.
പത്തനംതിട്ടയാണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല. ഇവിടെ 99.71 ശതമാനം കുട്ടികളും ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. വയനാട് ആണ് വിജയശതമാനം കുറവുള്ള റവന്യൂ ജില്ല. 95.04 ശതമാനമാണ് ജില്ലയിലെ വിജയം.
കുട്ടനാട് വിദ്യാഭ്യാസ ജില്ല 100 ശതമാനം വിജയം കൈവരിച്ചു. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. 2,736 വിദ്യാർഥികൾക്കാണ് എ പ്ലസ് ലഭിച്ചത്.
പരീക്ഷാ ഫലം സര്‍ക്കാർ വെബ്സൈറ്റുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ് സൈറ്റുകളിലും പിആര്‍ഡി ലൈവ് ആപ്പിലും ലഭ്യമാണ്.
http://keralapareekshabhavan.in, http://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in, www.sietkerala.gov.in എന്നീ പോർട്ടൽ വഴിയും സഫലം 2020 മൊബൈൽ ആപ് വഴിയും ഫലമറിയാം.
കൂടാതെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മൊബൈൽ ആപ്പായ പിആർഡി ലൈവിൽ ലഭിക്കും. പ്രഖ്യാപനം നടന്നാലുടൻ ഫലം പിആർഡി ലൈവിൽ ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നന്പർ നൽകിയാൽ വിശദമായ ഫലമറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലുംനിന്ന് പിആ ർഡി ലൈവ് (prd live) ഡൗണ്‍ലോഡ് ചെയ്യാം.