എസ്എസ്എൽസി: 95.98 ശതമാനം വിജയം;1,174 സ്കൂളുകൾ സമ്പൂർണ വിജയം നേടി; സേ പരീക്ഷ ഈ മാസം 22 മുതൽ 26 വരെ നടക്കും.

SSLC600തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 95.98 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം വിജയം 96.59 ശതമാനമായിരുന്നു. പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.

1,174 സ്കൂളുകൾ സമ്പൂർണ വിജയം നേടി. പത്തനംതിട്ട വിജയശതമാനം കൂടിയ റവന്യൂ ജില്ലയായപ്പോൾ വയനാടാണ് വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല.

4,37,156 പേർ ഉപരി പഠനത്തിനു യോഗ്യത നേടിയപ്പോൾ, 20,967 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. പുനർ മൂല്യ നിർണയത്തിന് ഓൺലൈനായി അപേക്ഷിക്കാം. സേ പരീക്ഷ ഈ മാസം 22 മുതൽ 26 വരെ നടക്കും.

Related posts