മുക്കം: എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളിലും ബോഡി ബില്‍ഡിംഗ്, സൈക്ലിംഗ്, വുഡ്ബോള് , ടെറസ് കൃഷിയിലെ മികച്ച വിജയം വരിച്ച കുട്ടി കര്ഷകന് തുടങ്ങി വിവിധ മേഖലകളില്‍ മികച്ച വിജയം നേടിയവരെ ആദരിച്ചു.
പന്നിക്കോട് ഹീറോസ് ക്ലബാണ് നാടിന്റെ അഭിമാനതാരങ്ങള്‍ക്ക് സ്വീകരണമൊരുക്കിയത്. ചടങ്ങില്‍ ഉപഹാരമേറ്റുവാങ്ങാനെത്തിയവരില് നിന്ന് നറുക്കിട്ടെടുത്താണ് ഉദ്ഘാടകയെ തീരുമാനിച്ചത്. ഉപഹാരമേറ്റുവാങ്ങാനെത്തിയ 35 പേരില്‍ പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഷംന പാലാട്ടാണ് ഉദ്ഘാടകയായത്. ചടങ്ങില്‍ ഹീറോസ് പ്രസിഡന്റ് സി. ഫസല്‍ ബാബു അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന വിശ്വനാഥ് മുഖ്യാഥിതിയായി. പാലിയേറ്റീവ് പ്രവര്ത്തകന് മജീദ് കുവപ്പാറ മുഖ്യ പ്രഭാഷണം നടത്തി.ഉണ്ണി കൊട്ടാരത്തില്‍, ബഷീര്‍ പാലാട്ട്, ബാബു പൊലുകുന്ന്, രമേശ് പണിക്കര്‍ ,മജീദ് പുളിക്കല്‍, പി.കെ. സത്താര്‍, മജീദ് പുതുക്കുടി, പി.വി.അബ്ദുല്ല, അജ്മല്‍ പരപ്പില്‍, സി.പി. വിഷ്ണു ,കെ.സബീല്‍, ഹിജാസ് പന്നിക്കോട്, നിഷാദ് താന്നിക്കല്‍ തൊടി, ജിഷാദ് പരപ്പില്‍ തുടങ്ങിയവര്‍ സമ്മാനദാനം നിര്‍വഹിച്ചു .
പരിപാടിക്ക്, ജസ്മല്‍ , നസീബ് കോഴി പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.പരീക്ഷാ ഫലം പ്രഖ്യാപിച്ച ദിവസം തന്നെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഹീറോസ് പ്രവര്‍ത്തകര്‍ അവരുടെ വീടുകളിലെത്തി ഉപഹാരം നല്‍കിയിരുന്നു.