പ​ത്താം​ക്ലാ​സ് ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്നു? ചോ​ദ്യ​ങ്ങ​ള്‍ ത​ലേ ദി​വ​സം സ്വ​കാ​ര്യ യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍; പ​രാ​തി​യു​മാ​യി അ​ധ്യാ​പ​ക​ർ

കോ​ഴി​ക്കോ​ട്: ഇ​ന്ന​ലെ ന​ട​ന്ന പ​ത്താം​ക്ലാ​സ് ക്രി​സ്മ​സ് പ​രീ​ക്ഷ​യി​ല്‍ ഇം​ഗ്ലീ​ഷ് വി​ഷ​യ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ള്‍ ചോ​ര്‍​ന്ന​താ​യി പ​രാ​തി. ബു​ധ​നാ​ഴ്ച രാ​ത്രി​ ഒ​രു സ്വ​കാ​ര്യ ട്യൂഷ​ന്‍ സെ​ന്‍റ​റി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ 40 ഓ​ളം മാ​ര്‍​ക്കി​ന്‍റെ 10 ചോ​ദ്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പ​റ​ഞ്ഞ​താ​ണ് സം​ശ​യം ജ​നി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സമഗ്ര ശിക്ഷാ കേരള (എ​സ്എ​സ്‌​കെ) ത​യാ​റാ​ക്കി​യ ചോ​ദ്യ​പേ​പ്പ​ര്‍ ഇ​ന്ന​ലെ രാ​വി​ലെ 10 മ​ണി​ക്കാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്ത​ത്. പ​ക്ഷേ, ത​ലേ​ദി​വ​സം ത​ന്നെ 11, 12, 18, 20, 21, 22, 23, 24, 25, 26 ന​മ്പ​ര്‍ ചോ​ദ്യ​ങ്ങ​ൾ യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ വ​ന്നു. ദ ​സ്‌​കോ​ള​ര്‍​ഷി​പ് ജാ​ക്ക​റ്റ് എ​ന്ന പാ​ഠ​ത്തി​ലെ മാ​ര്‍​ത്ത എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് റി​വ്യൂ ത​യാ​റാ​ക്കാ​നാ​ണ് 23 -ാമ​ത്തെ ചോ​ദ്യം. മാ​ര്‍​ത്ത​യെ​ക്കു​റി​ച്ചു​ള്ള അ​വ​ലോ​ക​നം എ​ന്താ​യാ​ലും വ​രു​മെ​ന്ന് യൂ​ട്യൂ​ബ് ചാ​ന​ല്‍ ത​റ​പ്പി​ച്ചു പ​റ​ഞ്ഞു.

ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​നെ​ക്കു​റി​ച്ച് നോ​ട്ടീ​സ് ത​യാ​റാ​ക്കാ​നു​ള്ള 20ാം ന​മ്പ​ര്‍ ചോ​ദ്യ​വും ജാ​ക്ക് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് കാ​ര​ക്ട​ര്‍ സ്‌​കെ​ച്ച് ത​യാ​റാ​ക്കാ​നു​ള്ള 24ാമ​ത്തെ ചോ​ദ്യ​വും നാ​ട​ക​ത്തെ​ക്കു​റി​ച്ച് കു​റി​പ്പ് ത​യാ​റാ​ക്കാ​നു​ള്ള 18ാമ​ത്തെ ചോ​ദ്യ​വും ഉ​ള്‍​പ്പെ​ടെ 10 എ​ണ്ണം എ​ന്താ​ലാ​യാ​ലും ചോ​ദ്യ​പേ​പ്പ​റി​ല്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് യൂ​ട്യൂ​ബ് ചാ​ന​ല്‍ ആ​വ​ര്‍​ത്തി​ച്ചു പ​റ​ഞ്ഞ​ത്. ഇ​ത് അ​ക്ഷ​രം പ്ര​തി ശ​രി​യാ​യ​തോ​ടെ​യാ​ണ് ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്നു​വെ​ന്ന സം​ശ​യം അ​ധ്യാ​പ​ക​ര്‍ ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്.

“മ​ക്ക​ളേ…​നി​ങ്ങ​ള്‍ ഈ ​ചോ​ദ്യ​ങ്ങ​ള്‍​ക്കു​ള്ള ഉ​ത്ത​രം പ​ഠി​ക്ക​ണം, അ​വ എ​ന്താ​യാ​ലും വ​രും’ എ​ന്നാ​ണ് അ​വ​താ​ര​ക​ന്‍ പ​ല​കു​റി വീ​ഡി​യോ​യി​ല്‍ ആ​വ​ര്‍​ത്തി​ച്ചു പ​റ​ഞ്ഞ​ത്. ചോ​ദ്യ​പേ​പ്പ​ര്‍ പ്ര​വ​ച​നം എ​ന്ന രീ​തി​യി​ലാ​ണ് യൂ ​ട്യൂ​ബ് ചാ​ന​ലി​ല്‍ ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന് ചോ​ദ്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​യി സൂ​ചി​പ്പി​ച്ച​ത്. മൊ​ത്തം 80 മാ​ര്‍​ക്കി​ന്‍റെ ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ചി​ല സ്വ​കാ​ര്യ ഓ​ണ്‍​ലൈ​ന്‍ ട്യൂ​ഷ​ന്‍ മാ​ഫി​യ​കളാണ് ചോ​ദ്യപേ​പ്പ​ര്‍ ചോ​ര്‍​ത്തി​യ​തെ​ന്ന് അ​ധ്യാ​പ​ക​ര്‍​ക്കി​ട​യി​ൽ സം​സാ​രമുണ്ട്. അ​ധ്യാ​പ​ക​രു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ ഗ്രൂ​പ്പു​ക​ളി​ല്‍ സ​ജീ​വ ച​ര്‍​ച്ചാവി​ഷ​യ​മാ​ണ് ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​മാ​യി ഈ ​പ്ര​ശ്‌​നം അ​ധ്യാ​പ​ക​ര്‍ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും ചോ​ദ്യം ചോ​ര്‍​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​നോ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കാ​നോ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ണ്ടി​ട്ടി​ല്ലെ​ന്ന് ഒ​രു അ​ധ്യാ​പ​ക​ന്‍ പ്ര​തി​ക​രി​ച്ചു.

ഇ​ങ്ങ​നെ പോ​യാ​ല്‍ പ​രീ​ക്ഷ​ക​ള്‍ വെ​റും പ്ര​ഹ​സ​ന​മാ​യി മാ​റും. മാ​ത്ര​മ​ല്ല പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ പ​ഠി​ക്കു​ന്ന​തി​നുപ​ക​രം ന​മ്മു​ടെ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഭൂ​രി​പ​ക്ഷ​വും കു​ത്ത​ക ട്യൂ​ഷ​ന്‍ സെ​ന്‍റ​റു​ക​ളു​ടെ ചോ​ദ്യം ചോ​ര്‍​ത്ത​ല്‍ സെ​ഷ​നു​ക​ളെ ആ​ശ്ര​യി​ക്കു​മെ​ന്നും അ​ധ്യാ​പ​ക​ര്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കു​ന്നു.

Related posts

Leave a Comment