പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ടനരബലിക്കേസിലെ മുഖ്യപ്രതി ഷാഫിക്കെതിരെ കൂടുതല്‍ സൈബര്‍ തെളിവുകള്‍ ലഭിച്ചു. ഇയാള്‍ക്ക് ഫേസ്ബുക്കില്‍ രണ്ട് വ്യാജ പ്രൊഫൈലുകള്‍ കൂടി ഉള്ളതായി പോലീസ് കണ്ടെത്തി.
സജ്നമോള്‍, ശ്രീജ, എന്നീ പേരുകളിലാണ് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചിരുന്നത്. സ്ത്രീകളുടെ പേരിലുള്ള വ്യാജ പ്രൊഫൈലുകളിലെ ചാറ്റുകളില്‍നിന്ന് നരബലി ആസൂത്രണം ചെയ്തതിന്റെ തെളിവുകളും ലഭിച്ചു. 2021 നവംബറിലാണ് നരബലിയെക്കുറിച്ചുള്ള ആസൂത്രണം നടന്നത്.
സാമൂഹിക മാധ്യമ ഉപയോഗത്തില്‍ ഇയാള്‍ വിദഗ്ധനാണെന്നും പോലീസ് പറഞ്ഞു.
അതേസമയം കേസിലെ പ്രതികളുടെ ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്നും തുടരും. കൊല്ലപ്പെട്ട പത്മയുടെ ഫോണ്‍ കണ്ടെത്താനുള്ള നടപടിയും പോലീസ് തുടങ്ങി.
കൊലയ്ക്ക് ശേഷം മടങ്ങുമ്പോള്‍ പുഴയില്‍ ഫോണ്‍ എറിഞ്ഞെന്നാണ് ഷാഫിയുടെ മൊഴി. ഇയാളെ ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തും.