പുനർനിർമാണം നടന്നുകൊണ്ടിരിക്കെ ഭീമൻ സ്റ്റേഡിയത്തിന്റെ മേൽക്കൂര തകർന്ന് വീണുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. റഷ്യയിലെ സെന്റ്. പീറ്റേഴ്സ്ബർഗിലാണ് സംഭവം. അപകടത്തിൽ ഒരാൾ മരിച്ചു.
1980ൽ തുറന്ന ഈ സ്റ്റേഡിയത്തിൽ 2023ലെ ഐസ് ഹോക്കി ചാമ്പ്യൻഷിപ്പിനു വേണ്ടി പുനർനിർമ്മാണം നടന്ന് വരികയായിരുന്നു. രണ്ട് പേരായിരുന്നു സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്. ഒരാൾ രക്ഷപെട്ടുവെങ്കിലും മറ്റേയാൾക്ക് രക്ഷപെടുവാൻ സാധിക്കാതെ വരികയായിരുന്നു.
അപകട സമയം ഇയാളുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന സുരക്ഷഉപകരണം വിച്ഛേദിക്കപ്പെട്ടുപോയിരുന്നു. അതാണ് അദ്ദേഹത്തിന് രക്ഷപെടുവാൻ സാധിക്കാതിരുന്നത്. അപകടത്തിന്റെ ദൃശ്യങ്ങൾ വൈറലായി മാറുകയാണ്.