സർക്കാർ ബസിൽ കയറി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പെട്ടെന്ന് മുഖ്യമന്ത്രി ബസിൽ കയറിയപ്പോൾ യാത്രക്കാരും ജീവനക്കാരും അമ്പരന്നു.
പൊതുപരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മുന്നിലെത്തിയ സർക്കാർ ബസിൽ കയറിയത്.
ത്യാഗരായനഗറിൽ നിന്ന് കണ്ണകി നഗറിലേക്ക് സർവീസ് നടത്തുന്ന M19B എന്ന സർക്കാർ ടൗൺ ബസിലാണ് അദ്ദേഹം മിന്നൽ സന്ദർശനം നടത്തിയത്.
സർക്കാർ അധികാരമേറ്റ ശേഷം ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു. അതേ കുറിച്ചും അദ്ദേഹം യാത്രക്കാരായ സ്ത്രീകളോട് ചോദിച്ചറിഞ്ഞു.
യാത്രക്കാർക്കൊപ്പം യാതൊരു നീരസവും കൂടാതെ സെൽഫി എടുക്കാൻ സഹകരിച്ചതിനു ശേഷമാണ് സ്റ്റാലിൻ മടങ്ങിയത്.
സർക്കാർ സ്ഥാപനങ്ങളിലും പൊലീസ് സ്റ്റേഷനിലും പലതവണ സ്റ്റാലിൻ മിന്നൽ സന്ദർശനം നടത്തിയിരുന്നു.